ബാഴ്സയുടെയും മിയാമിയുടെയും ശ്രമങ്ങൾ ഫലം കാണുന്നില്ല,മെസ്സി പിഎസ്ജിയിൽ തന്നെ തുടരും!

ലയണൽ മെസ്സി തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ കണ്ടുവെച്ചിരുന്ന സമയം വന്നിട്ട് ചേർന്നിട്ടുണ്ട്. വേൾഡ് കപ്പിന് ശേഷമായിരിക്കും താൻ കരാറിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക എന്നായിരുന്നു മെസ്സിയുടെ നിലപാട്. മെസ്സിയാവട്ടെ വേൾഡ് കപ്പ് കിരീടം നേടി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ഒരു സമയം കൂടിയാണിത്.

ഇപ്പോഴിതാ മെസ്സിയുടെ കരാറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.ഈ കരാർ പുതുക്കാൻ ഇപ്പോൾ മെസ്സി സമ്മതിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തേക്ക് വന്നിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒരു വർഷത്തേക്ക് ആയിരിക്കും മെസ്സി ഇപ്പോൾ കരാർ പുതുക്കുക. അതായത് 2024 വരെ മെസ്സിയെ പിഎസ്ജിയിൽ കാണാൻ സാധിച്ചേക്കും. പക്ഷേ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.നേരത്തെ ഇന്റർ മിയാമി,ബാഴ്സലോണ എന്നിവർ മെസ്സിക്ക് വേണ്ടി ശ്രമിക്കുകയും അദ്ദേഹത്തെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ മെസ്സി ഈ രണ്ട് ഓഫറുകളും പരിഗണിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

ആദ്യ സീസണിൽ വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ മെസ്സി ക്ലബ്ബിൽ പുറത്തെടുക്കുന്നത്. ആകെ ക്ലബ്ബിന് വേണ്ടി 53 മത്സരങ്ങൾ കളിച്ച മെസ്സി 23 ഗോളുകളും 29 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തി കിരീടം നേടിയതോടുകൂടി അദ്ദേഹത്തിന്റെ യശസ്സ് ഇപ്പോൾ അതിന്റെ പാരമ്യതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *