2026 വേൾഡ് കപ്പിൽ മെസ്സി ഉണ്ടാവുമോ? ലയണൽ സ്കലോണിയുടെ മറുപടി!
ഈ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ള കാര്യം ലയണൽ മെസ്സി മാസങ്ങൾക്ക് മുന്നേ തന്നെ ഫുട്ബോൾ ലോകത്തെ അറിയിച്ചിരുന്നു.കാലത്തിന്റെ കാവ്യനീതിയെന്നോണം ലയണൽ മെസ്സി ഈ വേൾഡ് കപ്പ് കിരീടം നേടുകയായിരുന്നു. കരിയറിൽ സാധ്യമായ എല്ലാ നേട്ടവും കൈപ്പിടിൽ ഒതുക്കാൻ ഇതോടുകൂടി മെസ്സിക്ക് കഴിഞ്ഞു. അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും ഉടനടി വിരമിക്കുന്നില്ല എന്നുള്ള കാര്യവും മെസ്സി ആരാധകരെ അറിയിച്ചിരുന്നു.
അടുത്ത വേൾഡ് കപ്പിൽ അഥവാ 2026 വേൾഡ് കപ്പിൽ ലയണൽ മെസ്സിയെ നമുക്ക് കാണാൻ കഴിയുമോ? അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് മാധ്യമപ്രവർത്തകർ ഈ ചോദ്യം ചോദിച്ചിരുന്നു. അടുത്ത വേൾഡ് കപ്പ് ടീമിൽ മെസ്സിക്ക് സ്ഥാനം ഉണ്ട് എന്നാണ് ഇതിനോട് സ്കലോണി പ്രതികരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
LIONEL MESSI FINALLY GETS HIS WORLD CUP! 🐐🏆 pic.twitter.com/wVAl6C3xcb
— ESPN FC (@ESPNFC) December 18, 2022
” തീർച്ചയായും അടുത്ത വേൾഡ് കപ്പിൽ ലയണൽ മെസ്സിക്ക് സ്ഥാനമുണ്ട്. ലയണൽ മെസ്സി അർജന്റീനയുടെ ദേശീയ ടീമിൽ തുടരണമെന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.മെസ്സിക്ക് കളിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ എപ്പോഴും അദ്ദേഹത്തിന്റെ ജേഴ്സിയായ നമ്പർ 10 അദ്ദേഹത്തിന് വേണ്ടി തയ്യാറായിരിക്കും ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പ് കളിക്കുമോ എന്നുള്ളത് അദ്ദേഹത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന തീരുമാനമാണ്.ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പ് കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അർജന്റീന ടീമിൽ അദ്ദേഹത്തിന് ഇടം ഉണ്ടാകും.39ആം വയസ്സിൽ മെസ്സി ഒരു വേൾഡ് കപ്പ് കൂടി കളിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.