ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് ഞാൻ കളിച്ചതെന്ന് എന്റെ കുട്ടികളോട് പറയും : ഗ്വാർഡിയോൾ

കഴിഞ്ഞ ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ലയണൽ മെസ്സിയും അർജന്റീനയും പുറത്തെടുത്തിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചു കയറിയിരുന്നത്. ലയണൽ മെസ്സി ഒരു പെനാൽറ്റി നേടിയിരുന്നുവെങ്കിലും അദ്ദേഹത്തിന് ഏറെ കൈയ്യടി ലഭിച്ചത് അദ്ദേഹത്തിന്റെ സുന്ദരമായ അസിസ്റ്റിനായിരുന്നു.

ക്രൊയേഷ്യയുടെ യുവ ഡിഫൻഡറായ ഗ്വാർഡിയോളിനെ തീർത്തും നിഷ്പ്രഭനാക്കി കൊണ്ടുള്ള ഒരു അസിസ്റ്റായിരുന്നു ലയണൽ മെസ്സി ഹൂലിയൻ ആൽവരസിന് നൽകിയിരുന്നത്. എന്നാൽ മെസ്സിയോട് വളരെയധികം ബഹുമാനത്തോടുകൂടിയും ആരാധനയോടു കൂടിയുമാണ് ഇതിന് ശേഷം ഗ്വാർഡിയോൾ സംസാരിച്ചിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് ഞാൻ കളിച്ചത് എന്ന് എന്റെ കുട്ടികളോട് പറയും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഗ്വാർഡിയോളിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ സീസണിൽ ലയണൽ മെസ്സിക്ക് എതിരെ ഞാൻ ക്ലബ്ബ് തലത്തിൽ കളിച്ചിരുന്നു. പക്ഷേ അർജന്റീനയുടെ ദേശീയ ടീമിനൊപ്പം അദ്ദേഹം കളിക്കുമ്പോൾ അത് വളരെ വ്യത്യസ്തമാണ്.ഞങ്ങൾ പരാജയപ്പെട്ടെങ്കിൽ പോലും മെസ്സിക്ക് എതിരെ കളിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. മെസ്സിക്കെതിരെ കളിച്ചു എന്നുള്ളത് വളരെ ഒരു എക്സ്പീരിയൻസ് ആണ്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തിനെതിരെയാണ് ഞാൻ കളിച്ചത് എന്നുള്ള കാര്യം ഭാവിയിൽ എന്റെ കുട്ടികളോട് ഞാൻ പറയും. ഇനി അദ്ദേഹത്തെ നേരിടുമ്പോൾ പരാജയപ്പെടുത്താൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ഗ്വാർഡിയോൾ പറഞ്ഞിട്ടുള്ളത്.

20 വയസ്സ് മാത്രമുള്ള ഈ ഡിഫൻഡർ ഇപ്പോൾ ജർമൻ ക്ലബ്ബായ ലീപ്സിഗിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ ലോകത്തെ പല പ്രമുഖ ക്ലബ്ബുകളും ഈ താരത്തിനെ നോട്ടമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *