ഫ്രാൻസിനൊപ്പമോ അർജന്റീനക്കൊപ്പമോ? പിഎസ്ജി പ്രസിഡന്റ്‌ പറയുന്നു!

ഖത്തർ വേൾഡ് കപ്പിലെ കലാശ പോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജി സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഈ മത്സരത്തിൽ മുഖാമുഖം വരുന്നു എന്നുള്ളത് പിഎസ്ജി ആരാധകരെ സംബന്ധിച്ചിടത്തോളം ആകാംക്ഷ ഉണർത്തുന്ന കാര്യമാണ്.

അതുകൊണ്ടുതന്നെ പിഎസ്ജിയുടെ പ്രസിഡന്റ് ആയ നാസർ അൽ ഖലീഫിയോട് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അതായത് ഫൈനലിൽ ഫ്രാൻസിനൊപ്പമാണോ അർജന്റീനക്കൊപ്പമാണോ എന്നായിരുന്നു ചോദ്യം. ഫ്രാൻസിനൊപ്പമാണ് എന്നാണ് ഇദ്ദേഹം മറുപടി നൽകിയിട്ടുള്ളത്.കാരണം പിഎസ്ജി സ്ഥിതിചെയ്യുന്നത് ഫ്രാൻസിലാണെന്നും തന്റെ രണ്ടാമത്തെ രാജ്യമാണ് ഫ്രാൻസെന്നും ഈ ഖത്തർ ഉടമ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഈ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെയാണ് സപ്പോർട്ട് ചെയ്യുക. കാരണം പിഎസ്ജി ഒരു ഫ്രഞ്ച് ക്ലബ്ബാണ്. ഫ്രാൻസ് എന്ന രാജ്യത്തെ ഞാൻ എപ്പോഴും എന്റെ രണ്ടാമത്തെ വീടായി കൊണ്ടാണ് പരിഗണിക്കാറുള്ളത്.ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ ഇപ്പോൾ ഞങ്ങളുടെ ക്ലബിലാണ് ഉള്ളത്.എംബപ്പേയും മെസ്സിയും 5 ഗോളുകൾ വീതം നേടിയിട്ടുണ്ട്.പിഎസ്ജി ആകെ 13 ഗോളുകളാണ് ഈ വേൾഡ് കപ്പിൽ നേടിയിട്ടുള്ളത്.ഈ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ടീം പിഎസ്ജിയാണ് ” നാസർ അൽ ഖലീഫി പറഞ്ഞു.

ഏതായാലും പിഎസ്ജിയിലെ ഏതെങ്കിലും ഒരു സൂപ്പർ താരം ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടുമെന്ന് ഉറപ്പായി കഴിഞ്ഞു.തുടർച്ചയായ രണ്ടാം കിരീടമാണ് എംബപ്പേ ലക്ഷ്യം വെക്കുന്നതെങ്കിൽ മെസ്സി ആദ്യത്തെ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *