കോപയും ഫൈനലിസിമയും ആവർത്തിക്കുമോ? സ്കലോണിക്കൊപ്പം ഇന്ന് എമി മാർട്ടിനസ്!
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഫ്രാൻസാണ്. നാളെ രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു കലാശ പോരാട്ടം നടക്കുക. ലയണൽ മെസ്സി തന്റെ കരിയറിലെ ആദ്യത്തെ വേൾഡ് കപ്പ് കിരീടമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ വേൾഡ് കപ്പ് കിരീടം നിലനിർത്തുക എന്നുള്ളതാണ് ഫ്രാൻസിന്റെ ലക്ഷ്യം.
സമീപകാലത്ത് 2 കിരീടങ്ങൾ നേടാൻ കഴിഞ്ഞത് അർജന്റീനക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം ചൂടിയിരുന്നത്. പിന്നീട് യുവേഫയും കോൺമെബോളും സംയുക്തമായി സംഘടിപ്പിച്ച ഫൈനലിസിമ മത്സരത്തിൽ ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന ഈ കിരീടം നേടുകയും ചെയ്തിരുന്നു.
എന്നാൽ ഇവിടെ ഒരു യാദൃശ്ചികത സംഭവിച്ചിട്ടുണ്ട്. അതായത് കോപ്പ അമേരിക്ക ഫൈനലിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിക്കൊപ്പം പങ്കെടുത്തിരുന്നത് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസായിരുന്നു.ഫൈനലിൽ അർജന്റീന വിജയിക്കുകയും കിരീടം നേടുകയും ചെയ്തു.
Emiliano Martinez will accompany Lionel Scaloni at the pre-match press conference before the final at 18:30 🇧🇩🎙️ pic.twitter.com/I9R5oFOrZk
— BD Albiceleste 🇧🇩💙🇦🇷 (@bd_albiceleste) December 16, 2022
ഫൈനലിസിമയിലും ഇതുതന്നെ ആവർത്തിച്ചു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സ്കലോണിക്കൊപ്പം പങ്കെടുത്തത് എമിലിയാനോ മാർട്ടിനസായിരുന്നു.ഫൈനലിസിമയിലും അർജന്റീന വിജയിച്ചു. ഇപ്പോഴിതാ ഈ വേൾഡ് കപ്പ് ഫൈനലിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പരിശീലകനായ സ്കലോണിക്കൊപ്പം പങ്കെടുക്കുന്നത് ഗോൾകീപ്പറായ എമിലിയാനോ തന്നെയാണ്.
കഴിഞ്ഞ രണ്ട് തവണയും അർജന്റീന വിജയിച്ചതുപോലെ ഈ വേൾഡ് കപ്പ് ഫൈനലിൽ വിജയിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഏതായാലും ഈ വേൾഡ് കപ്പ് ഫൈനൽ വരെ അർജന്റീനയെ എത്തിച്ചതിൽ വളരെ നിർണായകമായ പങ്ക് വഹിക്കാൻ എമിക്ക് സാധിച്ചിട്ടുമുണ്ട്.