രണ്ടു താരങ്ങൾക്ക് സസ്പെൻഷൻ, ക്രൊയേഷ്യക്കെതിരെ അർജന്റീനക്ക് പണി കിട്ടുമോ?

ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ കീഴടക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന തങ്ങളുടെ വിജയം സ്വന്തമാക്കിയത്. എമിലിയാനോ മാർട്ടിനസിന്റെ സേവുകളാണ് അർജന്റീനയുടെ രക്ഷയ്ക്ക് എത്തിയത്.ലയണൽ മെസ്സിയാവട്ടെ മികച്ച പ്രകടനം നടത്തുകയും ചെയ്തു.

വളരെയധികം ഫൗളുകൾ നിറഞ്ഞ ഒരു മത്സരമായിരുന്നു ഇന്നലെ നടന്നിരുന്നത്.മാത്രമല്ല മത്സരം കയ്യാങ്കളിലേക്ക് നീങ്ങുന്നതും ഇന്നലെ കാണാൻ കഴിഞ്ഞിരുന്നു. നിരവധി യെല്ലോ കാർഡുകളാണ് റഫറിയായ ലാഹോസ്‌ താരങ്ങൾക്ക് നൽകിയിട്ടുള്ളത്. റഫറിക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

ഏതായാലും അർജന്റീനയുടെ 2 താരങ്ങൾക്ക് ഇപ്പോൾ സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. ഇടത് വിങ് ബാക്ക് ആയ മാർക്കോസ്‌ അക്കൂഞ്ഞ, വലത് വിംഗ് ബാക്ക് ആയ ഗോൻസാലോ മോന്റിയേൽ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചിട്ടുള്ളത്.ഈ രണ്ട് താരങ്ങളും യെല്ലോ കാർഡുകൾ വഴങ്ങുകയായിരുന്നു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ യെല്ലോ കാർഡുകൾ വഴങ്ങിയതിനാലാണ് ഈയൊരു സസ്പെൻഷൻ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.

ഏതായാലും ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ കളിക്കാൻ ഈ രണ്ടു താരങ്ങളും ഉണ്ടാവില്ല.അത് തിരിച്ചടിയാകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.ക്രോയേഷ്യക്കെതിരെ ഇടത് വിങ് ബാക്കിൽ ടാഗ്ലിയാഫിക്കോയും വലത് വിങ് ബാക്കിൽ മൊളീനയുമായിരിക്കും ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *