വാൻ ഗാൽ എന്നെ അപമാനിച്ചു,ഗുഡ് ഫുട്ബോളിന്റെ ആൾക്കാരാണത്രേ : ആഞ്ഞടിച്ച് മെസ്സി
ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ കീഴടക്കി കൊണ്ട് മുന്നേറാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഹോളണ്ടിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി മിന്നുന്ന പ്രകടനമാണ് മത്സരത്തിൽ നടത്തിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്.
മത്സരത്തിനു മുന്നേ ഹോളണ്ട് പരിശീലകനായ വാൻ ഗാൽ മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. മെസ്സിയെ തങ്ങൾ പൂട്ടുമെന്നും അദ്ദേഹം ബോൾ നഷ്ടപ്പെട്ടാൽ കളിയിൽ ഇൻവോൾവ് ആവാത്തത് തങ്ങൾക്ക് സഹായകരമാവും എന്നുമാണ് വാൻ ഗാൽ പറഞ്ഞിരുന്നത്.എന്നാൽ ഇതിനെതിരെ മത്സരശേഷം ലയണൽ മെസ്സി രൂക്ഷമായ രീതിയിൽ സംസാരിച്ചിട്ടുണ്ട്.വാൻ ഗാൽ തന്നെ അപമാനിക്കുകയാണ് ചെയ്തത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi to Van Gaal 😭😭😭
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 9, 2022
pic.twitter.com/AboPbD2AqH
” മത്സരത്തിന് മുന്നോടിയായി വാൻ ഗാൽ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിലൂടെ അദ്ദേഹം എന്നെ അപമാനിക്കുകയാണ് ചെയ്തിട്ടുള്ളത്.മാത്രമല്ല മത്സരത്തിനിടയിൽ ചില ഹോളണ്ട് താരങ്ങൾ മോശമായി സംസാരിക്കുകയും ചെയ്തു.ഗുഡ് ഫുട്ബോൾ കളിക്കുമെന്നാണ് വാൻ ഗാൽ മത്സരത്തിന് മുന്നേ പറഞ്ഞത്.എന്നിട്ട് അദ്ദേഹം ചെയ്തത് എന്താണ്. ബോക്സിൽ ഫോർവേഡ്മാരെ നിലനിർത്തുകയും ലോങ്ങ് ബോൾ കളിക്കുകയുമാണ് ചെയ്തത്. തീർച്ചയായും ഞങ്ങൾ സെമി ഫൈനൽ അർഹിച്ചിരുന്നു. അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളതും ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
എന്തായാലും ഇനി അർജന്റീനയുടെ എതിരാളികൾ ക്രൊയേഷ്യയാണ്. ബ്രസീലിനെ മറികടന്നുകൊണ്ടാണ് ക്രൊയേഷ്യ ഈ മത്സരത്തിന് വരുന്നത്