ജാഗരൂകരാണ്, പക്ഷേ പേടിയില്ല: മെസ്സിയെ കുറിച്ചും അർജന്റീനയെ കുറിച്ചും വാൻ ഡൈക്ക്!
ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും ഹോളണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. ലയണൽ മെസ്സിയും വിർജിൽ വാൻ ഡൈക്കും മുഖാമുഖം വരുന്നു എന്നുള്ള പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.
ഏതായാലും ഈ മത്സരത്തിനു മുന്നോടിയായി ചില കാര്യങ്ങൾ വാൻ ഡൈക്ക് പറഞ്ഞിട്ടുണ്ട്. മെസ്സിയെയല്ല, മറിച്ച് അർജന്റീന എന്ന ടീമിനെയാണ് തങ്ങൾ നേരിടുന്നത് എന്നാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്. അർജന്റീനയെക്കുറിച്ച് ജാഗരൂകരാണെന്നും എന്നാൽ അവരെ പേടിക്കുന്നില്ല എന്നും വാൻ ഡൈക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Virgil van Dijk on Lionel Messi:
— FC Barcelona Fans Nation (@fcbfn_live) December 7, 2022
“It is an honour to play against him. It is not me against him, or the Netherlands against him, but the Netherlands against Argentina. No one can do it on his own, we will have to come up with a good plan to stop Messi.”
― reuters pic.twitter.com/uCdnMR3FC3
” അർജന്റീന കരുത്തുറ്റ ഒരു ടീമാണ്.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മെസ്സി അവരോടൊപ്പം ഉണ്ട്.പക്ഷേ മെസ്സിയെ തടയാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു.ഞങ്ങൾ മെസ്സിക്കെതിരെ മാത്രമല്ല കളിക്കുന്നത്.മറിച്ച് അർജന്റീനക്കെതിരെയാണ്. മെസ്സിക്കെതിരെ കളിക്കുന്നത് ഞങ്ങൾക്ക് ഒരു ആദരമാണ്.പക്ഷേ ഞാനും മെസ്സിയും തമ്മിലല്ല മത്സരം.മറിച്ച് അർജന്റീനയും ഹോളണ്ടും തമ്മിലാണ്.സത്യം പറഞ്ഞാൽ ഞങ്ങൾക്ക് പേടിയൊന്നുമില്ല. പക്ഷേ അർജന്റീനയുടെ കാര്യത്തിൽ ഞങ്ങൾ ജാഗരൂകരുമാണ് ” ഇതാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.
ഓസ്ട്രേലിയയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. അതേസമയം അമേരിക്കയെയായിരുന്നു ഹോളണ്ട് പരാജയപ്പെടുത്തിയിരുന്നത്.