അർജന്റീനയോട് ഞങ്ങൾക്ക് പ്രതികാരം ചെയ്യണം: ഹോളണ്ട് പരിശീലകൻ വാൻ ഗാൽ!
ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ നെതർലാന്റ്സാണ്. വരുന്ന വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2014ലെ വേൾഡ് കപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ നെതർലാന്റ്സിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന മുന്നോട്ടുപോയിരുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന വിജയം നേടിയിരുന്നത്. അന്ന് ഹോളണ്ടിനെ പരിശീലിപ്പിച്ചിരുന്ന വാൻ ഗാൽ തന്നെയാണ് ഇപ്പോഴും ഹോളണ്ടിന്റെ പരിശീലകൻ. അർജന്റീനയോട് തങ്ങൾക്ക് പ്രതികാരം തീർക്കാനുണ്ട് എന്നാണ് ഇതിനെക്കുറിച്ച് വാൻ ഗാൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Técnico da Holanda 🇳🇱, Van Gaal está ansioso para o duelo contra a Argentina 🇦🇷
— ge (@geglobo) December 6, 2022
"Estamos nas quartas, e a Argentina foi o time que nos eliminou nos pênaltis da última vez (2014) que chegamos a essa fase. Então, temos contas a acertar com eles" #genacopa pic.twitter.com/3WLT1rIVvS
” ഞങ്ങൾ ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട്. 2014-ൽ ഞങ്ങളെ പുറത്താക്കിയത് അർജന്റീനയായിരുന്നു. ഇപ്പോൾ വീണ്ടും നോക്കോട്ട് സ്റ്റേജിൽ ഞങ്ങൾക്ക് അവരെ ലഭിച്ചിട്ടുണ്ട്. തീർച്ചയായും ഞങ്ങൾക്ക് അർജന്റീനയുമായി ഒരു കണക്ക് തീർക്കാനുണ്ട് ” ഇതാണ് ഹോളണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി അർജന്റീന ഇപ്പോൾ ക്വാർട്ടർ ഫൈനലിന് വരുന്നത്.അതേസമയം ഹോളണ്ട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അമേരിക്കയെ തോൽപ്പിച്ചിരുന്നത്.