ഡി മരിയ പുറത്ത്,സ്കലോണിക്ക് ഇപ്പോഴും സംശയങ്ങൾ, ഇന്ന് അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ ആരൊക്കെ?

ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.

ആദ്യ മത്സരത്തിൽ സൗദിയോട് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നിരുന്നെങ്കിലും അതിൽനിന്നും പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇന്നും മികച്ച ഒരു വിജയമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന ഡി മരിയ ഇന്ന് കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മസിൽ ഇഞ്ചുറിയാണ് താരത്തെ അലട്ടുന്നത്.

താരത്തിന്റെ പൊസിഷനിൽ ആരെ കളിപ്പിക്കണം എന്നുള്ള കാര്യത്തിൽ സ്കലോനിക്ക് സംശയങ്ങളുണ്ട്.പപ്പു ഗോമസ്, കൊറേയ എന്നിവരിൽ ഒരാളായിരിക്കും ഇറങ്ങുക. കൂടാതെ ലൗറ്ററോ,ആൽവരസ് എന്നിവരിൽ ആരെ കളിപ്പിക്കണം എന്നുള്ള കാര്യത്തിലും സ്കലോനിക്ക് സംശയങ്ങളുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ആൽവരസിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത.

ഏതായാലും അർജന്റീനയുടെ സാധ്യത ഇലവൻ താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *