ടിറ്റെയും ഞാനും അത് കാര്യമാക്കുന്നില്ല: പോർച്ചുഗീസ് കോച്ച് പറയുന്നു.
ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് പോർച്ചുഗൽ ഇന്ന് ഇറങ്ങുകയാണ്.എതിരാളികൾ സൗത്ത് കൊറിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ വിജയം നേടുക സമനില വഴങ്ങുകയോ ചെയ്താൽ പ്രീ ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ പോർച്ചുഗലിന് കഴിയും.
ബ്രസീലിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ഒരു ചോദ്യം പത്രസമ്മേളനത്തിൽ പോർച്ചുഗൽ പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ ബ്രസീലിനെ ഒഴിവാക്കുന്നതിന് പ്രാധാന്യം നൽകുന്നില്ലെന്നും മറിച്ച് മൂന്ന് ദിവസത്തിനു ശേഷം കളിക്കുന്നതിനേക്കാൾ നാലു ദിവസത്തിനു ശേഷം കളിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത് എന്നുമാണ് ഫെർണാണ്ടോ സാൻഡോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙 Fernando Santos’ press conference:
— TC (@totalcristiano) December 1, 2022
• The players on yellows unlikely to play (Bruno, Dias, Felix, Neves).
• Nuno Mendes is out of the World Cup.
• Ronaldo to play vs Korea? 50/50.
• Otavio is out of the Korea game. pic.twitter.com/fgy4qtlZxk
” മൂന്ന് ദിവസം കഴിഞ്ഞ് പ്രീ ക്വാർട്ടർ കളിക്കുന്നതിനേക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് നാല് ദിവസം കഴിഞ്ഞ് പ്രീ ക്വാർട്ടർ കളിക്കുന്നതിനാണ്.അല്ലാതെ ബ്രസീലിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. ബ്രസീൽ പരിശീലകനായ ടിറ്റെയും ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാവില്ല എന്നാണ് ഞാൻ കരുതുന്നത്. ഇത്തരമൊരു പ്രധാന കോമ്പറ്റീഷനിൽ എത്തുമ്പോൾ, മാത്രമല്ല കിരീടം ലക്ഷ്യം വെക്കുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ഏറ്റവും നിങ്ങൾക്ക് ചിന്തിക്കാൻ കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം വിജയിച്ചു കൊണ്ട് മുന്നോട്ടു പോവുക എന്നുള്ളതാണ് ” ഇതാണ് പോർച്ചുഗൽ കോച്ച് പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇന്ന് ബ്രസീലും കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. കാമറൂൺ ആണ് ബ്രസീലിന്റെ എതിരാളികൾ.