ആരാധകർക്ക് ആശ്വാസം, ബ്രസീൽ ക്യാമ്പിൽ നിന്നും ശുഭ വാർത്ത.

ഖത്തർ വേൾഡ് കപ്പിൽ ഇന്ന് രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ബ്രസീൽ ഉള്ളത്. സ്വിറ്റ്സർലാൻഡ് ആണ് ഇന്ന് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ബ്രസീലിന് പ്രീ ക്വാർട്ടർ പ്രവേശനം സാധ്യമാകും.

അതേസമയം സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,ഡാനിലോ എന്നിവരുടെ പരിക്കുകൾ ബ്രസീലിനെ തിരിച്ചടിയാണ്. പക്ഷേ ഇവരുടെ കാര്യത്തിൽ ഒരു ആശ്വാസവാർത്ത ആരാധകരെ തേടി എത്തിയിട്ടുണ്ട്.രണ്ടുപേരും വളരെ വേഗത്തിൽ പരിക്കിൽ നിന്നും മുക്തരാകുന്നു എന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രസീലിനെ കാര്യങ്ങൾ അനുകൂലമല്ലെങ്കിൽ കാമറൂണിനെതിരെയുള്ള മത്സരത്തിൽ ഇവർ കളിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

ഇതിനുപുറമേ മറ്റൊരു വാർത്ത കൂടി ബ്രസീലിയൻ ക്യാമ്പിൽ നിന്നും വന്നിട്ടുണ്ട്. സൂപ്പർ താരമായ ആന്റണി രണ്ടുദിവസമായി പരിശീലനത്തിന് എത്തിയിരുന്നില്ല.അസുഖം മൂലമായിരുന്നു അദ്ദേഹത്തിന് പരിശീലനം നഷ്ടമായിരുന്നത്. എന്നാൽ കഴിഞ്ഞദിവസം അദ്ദേഹം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ബ്രസീലിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു കാര്യം തന്നെയാണ് ഇത്.

ഏതായാലും നെയ്മറുടെ അഭാവത്തിൽ ഫ്രഡ്‌ ആയിരിക്കും ഇന്നത്തെ ആദ്യ ഇലവനിൽ ഉണ്ടായിരിക്കുക. അതേസമയം ഡാനിലോയുടെ സ്ഥാനത്ത് എഡർ മിലിറ്റാവോയും ഇടം കണ്ടെത്തിയേക്കും.കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ പ്രകടനം നെയ്മറുടെ അഭാവത്തിലും ബ്രസീലിന് ആവർത്തിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *