ആ ഗോളിൽ എനിക്ക് അത്ഭുതമില്ല : മെസ്സി പറയുന്നു.

അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ മത്സരത്തിൽ വിജയം നേടാൻ അവർക്ക് ഇപ്പോൾ സാധിച്ചിരിക്കുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ലയണൽ മെസ്സി തന്നെയാണ് അർജന്റീനക്ക് രക്ഷകനായിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്.

അർജന്റീനയുടെ രണ്ടാം ഗോൾ പകരക്കാരനായി വന്ന എൻസോ ഫെർണാണ്ടസിന്റെ വകയായിരുന്നു.മെസ്സിയുടെ പാസ് സ്വീകരിച്ച അദ്ദേഹം ഒരു ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ് കർവിങ് ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് നായകനായ ലയണൽ മെസ്സി രംഗത്ത് വന്നിട്ടുണ്ട്.എൻസോയുടെ പ്രകടനത്തിൽ തനിക്ക് അത്ഭുതമില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എൻസോയുടെ കാര്യത്തിൽ എനിക്ക് അത്ഭുതം ഒന്നുമില്ല. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. പരിശീലനത്തിൽ ഞാൻ അദ്ദേഹത്തെ എല്ലാ ദിവസവും കാണാറുണ്ട്.തീർച്ചയായും ഈ ഗോൾ അദ്ദേഹം അർഹിക്കുന്നതാണ്. കാരണം അദ്ദേഹം അസാധാരണമായ ഒരു താരമാണ് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

ഏതായാലും അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ വിജയം അവർക്ക് നൽകുന്നതു വലിയ ആത്മവിശ്വാസമാണ്. അടുത്ത മത്സരത്തിൽ സമനിലയായാൽ പോലും അർജന്റീനക്ക് പ്രീ ക്വാർട്ടർ സാധ്യതകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *