മെസ്സിയെ എങ്ങനെ തടയും? മെക്സിക്കോ പരിശീലകൻ പറയുന്നു.
വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ മെക്സിക്കോയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിൽ വിജയിക്കൽ അനിവാര്യമായ ഒരു കാര്യമാണ്.
ഏതായാലും ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മെക്സിക്കോയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോയോട് മെസ്സിയെക്കുറിച്ച് ചോദിച്ചിരുന്നു. മെസ്സിയെ എങ്ങനെ തടയും എന്നുള്ളതായിരുന്നു ചോദ്യം.മെസ്സി മോശമായാൽ മാത്രമേ അദ്ദേഹത്തെ തടയാൻ സാധിക്കുകയുള്ളൂ എന്നാണ് ഇതിന് മറുപടിയായി കൊണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
World Cup Matchdays !
— Barca Galaxy (@barcagalaxy) November 26, 2022
Tunis ️ Australia
Poland ️ Saudi Arabia
France ️ Denmark
Argentina ️ Mexico pic.twitter.com/ruMlKlYXcz
” കഴിഞ്ഞ 15 വർഷത്തെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി. ഞങ്ങൾ അദ്ദേഹത്തെ തടയേണ്ടതുണ്ട്. പക്ഷേ അദ്ദേഹം മോശമായാൽ മാത്രമേ മെസ്സിയെ ഞങ്ങൾക്ക് തടയൽ സാധ്യമാവുകയുള്ളൂ. മെസ്സി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. എന്നിരുന്നാലും ഞങ്ങൾ അദ്ദേഹത്തെ പരമാവധി തടയാനുള്ള ഒരുക്കത്തിലാണ് ” ഇതാണ് മെക്സിക്കൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മുമ്പ് അർജന്റീനക്ക് വേണ്ടി കളിക്കുകയും അർജന്റീനയെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള അർജന്റീന കാരനാണ് മാർട്ടിനോ. ഏതായാലും ഇന്നത്തെ മത്സരത്തിൽ അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ മെക്സിക്കോക്ക് കഴിയുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.