അർജന്റീനയുടെ അട്ടിമറി ഒരു പാഠമാണോ? ബ്രസീൽ കോച്ച് ടിറ്റെ പ്രതികരിക്കുന്നു!

ഖത്തർ വേൾഡ് കപ്പിൽ ഇതിനോടകം തന്നെ രണ്ട് വലിയ അട്ടിമറികൾ സംഭവിച്ചു കഴിഞ്ഞു. അർജന്റീനക്കായിരുന്നു ആദ്യമായി പ്രഹരമേറ്റത്. സൗദി അറേബ്യ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജന്റീനയെ ഞെട്ടിക്കുകയായിരുന്നു. ഇതിനു പിന്നാലെ കരുത്തരായ ജർമ്മനിയും തലകുനിച്ചു മടങ്ങി. ജപ്പാനായിരുന്നു ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജർമ്മനിയെ തകർത്തു വിട്ടത്.

ഏതായാലും വമ്പൻമാരായ ബ്രസീൽ ഇന്ന് കളിക്കാൻ ഇറങ്ങുന്നുണ്ട്. സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിനു മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ബ്രസീലിന്റെ പരിശീലകനായ ടിറ്റെയോട് അർജന്റീനയുടെ തോൽവിയെ പറ്റി ചോദിച്ചിരുന്നു. ആ തോൽവി ഒരു പാഠമാണോ എന്നായിരുന്നു ചോദ്യം. എല്ലാ ടീമുകളെയും ബഹുമാനിക്കണമെന്നാണ് ഇതിന് മറുപടിയായി കൊണ്ട് ടിറ്റെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ നിർബന്ധമായും എല്ലാവരെയും ബഹുമാനിക്കണം.എന്തെന്നാൽ അവർ എല്ലാവരും ദേശീയ ടീമുകൾ തന്നെയാണ്.ഈ തോൽവിക്കും നിരാശക്കും ഒരുപാട് കാരണങ്ങൾ ഉണ്ടാവാം,അതൊക്കെ അനലൈസ് ചെയ്യേണ്ടതു തന്നെയാണ്. പക്ഷേ ഇവിടെ ആരും തന്നെ ഉയർന്നതോ ആരും തന്നെ താഴ്ന്നതോ അല്ല എന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കണം ” ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും സെർബിയ ഒരു മികച്ച എതിരാളികൾ തന്നെയാണ്. അവർക്ക് ബ്രസീലിനെതിരെ വെല്ലുവിളി ഉയർത്താൻ കഴിയുമോ അതല്ലെങ്കിൽ ബ്രസീൽ അനായാസം വിജയിച്ച് കയറുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *