ഒരുപാട് ഓർമ്മകളുണ്ട്, നമുക്കൊരുമിച്ച് മുന്നേറാം: ആദ്യ മത്സരത്തിനു മുന്നേ മെസ്സിയുടെ സന്ദേശം!
ഖത്തർ വേൾഡ് കപ്പിലെ അരങ്ങേറ്റ മത്സരത്തിന് അർജന്റീന ഇന്നിറങ്ങുകയാണ്. ഏഷ്യൻ ടീമായ സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 3:30നാണ് ഈ മത്സരം നടക്കുക. അർജന്റീനയെ വെച്ച് താരത്തിനും ചെയ്യുമ്പോൾ പൊതുവേ ദുർബലരാണ് സൗദി അറേബ്യ.അതുകൊണ്ടുതന്നെ ഒരു മികച്ച വിജയം അർജന്റീനയുടെ ഭാഗത്തുനിന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
വേൾഡ് കപ്പിൽ അരങ്ങേറുന്നതിനു മുന്നേ ലയണൽ മെസ്സി തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഒരു സന്ദേശം ആരാധകർക്കും സഹതാരങ്ങൾക്കും വേണ്ടി പങ്കുവെച്ചിട്ടുണ്ട്.വേൾഡ് കപ്പുകളിൽ ഒരുപാട് ഓർമ്മകൾ ഉണ്ട് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. മാത്രമല്ല എല്ലാവർക്കും ഒരുമിച്ച് നടക്കാമെന്നും മെസ്സി കൂട്ടിച്ചേർക്കുന്നു.താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്.
One last chance for Messi 💙 pic.twitter.com/KNAFFGzFgj
— ESPN FC (@ESPNFC) November 21, 2022
‘ ഒരുപാട് ഓർമ്മകൾ ഉണ്ടായിട്ടുണ്ട്,ഒരുപാട് നല്ല നിമിഷങ്ങളും നല്ലതല്ലാത്ത നിമിഷങ്ങളും സംഭവിച്ചിട്ടുണ്ട്.പക്ഷേ എന്റെ രാജ്യത്തെയും എന്റെ നാഷണൽ ടീമിനെയും പ്രതിനിധീകരിക്കുന്നതിൽ എനിക്ക് എപ്പോഴും അഭിമാനമാണ്.ഞങ്ങൾ ഇപ്പോൾ മറ്റൊരു വേൾഡ് കപ്പിന് കൂടി തുടക്കം കുറിക്കാൻ പോവുകയാണ്.ഞങ്ങൾ ഒരുപാട് ആവേശഭരിതരാണ്. നമുക്ക് ഒരുമിച്ച് മുന്നേറാം.വാമോസ് അർജന്റീന ” ഇതായിരുന്നു ലയണൽ മെസ്സി കുറിച്ചിരുന്നത്.
തന്റെ അവസാനത്തെ അവസരമാണ് ഈ ഖത്തർ വേൾഡ് കപ്പ് എന്നുള്ളത് ലയണൽ മെസ്സി ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. നിലവിൽ മികച്ച ഫോമിലാണ് മെസ്സി ഈ വേൾഡ് കപ്പിന് എത്തുന്നത്. മാത്രമല്ല ശാരീരികമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ല എന്നുള്ളതും മെസ്സി അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിൽ നിന്നും മികച്ച ഒരു പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.