അവർക്ക് നെയ്മറുണ്ട് : ബ്രസീലിന്റെ സാധ്യതകൾ വിലയിരുത്തി മെസ്സി
ഖത്തർ വേൾഡ് കപ്പിലെ കിരീട സാധ്യത പലരും കല്പിക്കുന്നത് അർജന്റീന,ബ്രസീൽ,ഫ്രാൻസ് ടീമുകൾക്കാണ്. എന്നാൽ മറ്റുള്ള യൂറോപ്പ്യൻ ടീമുകൾക്കും സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്.പക്ഷെ വേൾഡ് കപ്പായത് സാധ്യതകൾക്കൊന്നും വലിയ സ്ഥാനമില്ല എന്നുള്ളത് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ള കാര്യമാണ്.
ഏതായാലും വേൾഡ് കപ്പിലെ ഫേവറേറ്റുകളെ കുറിച്ച് ഇപ്പോൾ ലയണൽ മെസ്സി തന്നെ സംസാരിച്ചിട്ടുണ്ട്.ഫ്രാൻസ്, ബ്രസീൽ എന്നീ ടീമുകളെയാണ് മെസ്സി പരിഗണിക്കുന്നത്.നെയ്മറെ മെസ്സി പ്രത്യേകം പരാമർശിക്കുകയും ചെയ്തു.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi wants Argentina to ignore World Cup contenders’ hype https://t.co/t8LkdRKufZ
— vaheg (@vaheg4) November 15, 2022
” ഫ്രാൻസ് ഒരു മികച്ച ടീമാണ്. ചില താരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഭീതിപ്പെടുത്തുന്ന ഒരു ടീം തന്നെ അവർക്കുണ്ട്. ഒരുപാട് മികച്ച താരങ്ങളും പരിശീലകനും ഫ്രാൻസിനുണ്ട്. മാത്രമല്ല നിലവിലെ ചാമ്പ്യന്മാരാണ് അവർ. ബ്രസീലിനും ഒരുപിടി നല്ല താരങ്ങളുണ്ട്.ഒരുപാട് ക്വാളിറ്റിയുള്ള താരങ്ങളാണ് അവർ. പ്രത്യേകിച്ച് മുന്നേറ്റ നിരയിൽ മികച്ച താരങ്ങളുണ്ട്. കൂടാതെ അവർക്ക് നെയ്മറും ഉണ്ടല്ലോ ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
മെസ്സി അർജന്റീനയെ കുറിച്ചും സംസാരിച്ചിട്ടുണ്ട്.തങ്ങൾ പോരാടാനാണ് പോകുന്നത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ലോ സെൽസോയുടെ പരിക്ക് തിരിച്ചടിയാണെന്നും മെസ്സി കൂട്ടിച്ചേർത്തു.