പോർച്ചുഗീസ് ടീമിൽ മാറ്റം വരുത്തി ഫെർണാണ്ടോ സാന്റോസ്!
ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു നേഷൻസ് ലീഗ് മത്സരങ്ങളാണ് വമ്പൻമാരായ പോർച്ചുഗൽ കളിക്കുക. വരുന്ന ഇരുപത്തിയഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ ചെക്ക് റിപബ്ലിക്കാണ് പോർച്ചുഗലിന്റെ എതിരാളികൾ. പിന്നീട് ഇരുപത്തിയെട്ടാം തീയതി നടക്കുന്ന മത്സരത്തിൽ കരുത്തരായ സ്പെയിനിനെയും പോർച്ചുഗൽ നേരിടും.
ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ നേരത്തെ തന്നെ പരിശീലകനായ ഫെർണാണ്ടൊ സാൻഡോസ് പുറത്തുവിട്ടിരുന്നു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ,ബ്രൂണോ ഫെർണാണ്ടസ്,ജോവോ ഫെലിക്സ്, ബെർണാഡോ സിൽവ എന്നിവരൊക്കെ ഈ ലിസ്റ്റിൽ ഇടം നേടിയിരുന്നു. എന്നാൽ ഈ ടീമിൽ ഒരു മാറ്റം ഇപ്പോൾ പരിശീലകൻ നടത്തിയിട്ടുണ്ട്.ഡോർട്മുണ്ടിന്റെ ലെഫ്റ്റ് ബാക്കായ റാഫേൽ ഗ്വരേരക്കാണ് ഇപ്പോൾ ടീമിലെ സ്ഥാനം നഷ്ടമായിരിക്കുന്നത്.
#Portugal Mario Rui (Napoli) has been called to the Seleção to replace Raphael Guerreiro (Dortmund), who is not 100% fit and did not play for Dortmund yesterday. https://t.co/gEgO6IbWIl
— PortugueseSoccer.com ⚽️ (@PsoccerCOM) September 18, 2022
കഴിഞ്ഞ ഡോർട്മുണ്ടിന്റെ മത്സരത്തിൽ കളിക്കാൻ ഗ്വരേരക്ക് സാധിച്ചിരുന്നില്ല. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്തതിനാലാണ് താരത്തിന് സ്ഥാനം നഷ്ടമായിരുന്നത്. ഇതുകൊണ്ട് തന്നെയാണ് ഇപ്പോൾ പോർച്ചുഗൽ ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുന്നത്. പകരക്കാരനായി കൊണ്ട് നാപ്പോളിയുടെ ലെഫ്റ്റ് ബാക്ക് ആയ മരിയോ റൂയിയെ ഇപ്പോൾ പോർച്ചുഗൽ പരിശീലകൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോർച്ചുഗല്ലിന് വേണ്ടി 11 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് മരിയോ റൂയി. പക്ഷേ ഏകദേശം രണ്ടു വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം അവസാനമായി പോർച്ചുഗല്ലിന് വേണ്ടി കളിച്ചിട്ടുള്ളത്. 2020 നവംബറിൽ ക്രൊയേഷ്യക്കെതിരെയായിരുന്നു റൂയി അവസാനമായി പോർച്ചുഗൽ ജേഴ്സി അണിഞ്ഞിരുന്നത്.ഈ സിരി എ സീസണിൽ നാപോളിക്ക് വേണ്ടി ആകെ 6 മത്സരങ്ങൾ കളിച്ച ഇദ്ദേഹം രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്.