നെയ്മർ ഒരു ആർട്ടിസ്റ്റാണ് : പുകഴ്ത്തി ഗാൾട്ടിയർ!

ഈ സീസണിൽ അത്ഭുതപ്പെടുത്തുന്ന ഒരു കുതിപ്പാണ് സൂപ്പർ താരം നെയ്മർ ജൂനിയർ ഇപ്പോൾ കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്നത്. ഗോളുകൾ നേടിയും ഗോളുകൾക്ക് വഴിയൊരുക്കിയും നെയ്മർ ഇതിനോടകം തന്നെ ഏറെ കയ്യടികൾ കരസ്ഥമാക്കി കഴിഞ്ഞു.9 മത്സരങ്ങൾ കളിച്ച നെയ്മറുടെ സമ്പാദ്യം 10 ഗോളുകളും 7 അസിസ്റ്റുകളും ആണ്. ഇത്രയധികം ഗോളുകളിൽ പങ്കാളിത്തം വഹിച്ച താരങ്ങൾ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

ഏതായാലും താരത്തെ പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ പ്രശംസിച്ചിട്ടുണ്ട്. നെയ്മർ ഒരു ആർട്ടിസ്റ്റ് ആണ് എന്നാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ സീസണിലെ അനുഭവങ്ങൾ നെയ്മർക്ക് തിരിച്ചറിവ് ഉണ്ടാക്കിയെന്നും പിഎസ്ജി പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ഗംഭീര തുടക്കം തന്നെയാണ് നെയ്മർക്ക് സീസണിൽ ലഭിച്ചിട്ടുള്ളത്.കഴിഞ്ഞ സീസണിന്റെ കാര്യത്തിൽ നെയ്മർക്ക് ഒരു തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.അദ്ദേഹത്തിന് കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞ സീസണിൽ കഴിഞ്ഞിരുന്നില്ല.നല്ല പ്രകടനം നടത്താനോ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനോ നെയ്മർക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഈ സീസണിൽ നെയ്മർക്ക് ഒരു പ്രത്യേക ലക്ഷ്യം തന്നെയുണ്ട്. കൃത്യസമയത്ത് തിരികെയെത്തിയ നെയ്മർ തന്റെ മികവ് തിരിച്ചുപിടിക്കുകയും ചെയ്തു.നന്നായി വർക്ക് ചെയ്തിട്ടുണ്ട്.ഏറ്റവും മികച്ച പൊസിഷനിൽ അദ്ദേഹത്തെ നിയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നെയ്മർ ഒരു ആർട്ടിസ്റ്റ് ആണ്. അദ്ദേഹം ഫോമിലുള്ള സമയത്ത് നിങ്ങൾക്ക് അത് കാണാൻ സാധിക്കും ” ഇതാണ് PSG പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ 28 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ മാത്രമായിരുന്നു നെയ്മർ നേടിയിരുന്നത്. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ നെയ്മർക്ക് ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ അതിനെല്ലാം ഇപ്പോൾ നെയ്മർ ബൂട്ടുകൾ കൊണ്ടു തന്നെ മറുപടി നൽകി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *