ടീമിൽ മാറ്റങ്ങളുണ്ടാവും : തുറന്ന് പറഞ്ഞ് ഗാൾട്ടിയർ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലിറങ്ങുന്നുണ്ട്.ബ്രെസ്റ്റാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30ന് പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും പിഎസ്ജി ഇന്നിറങ്ങുക.
എന്നാൽ യുവന്റസിനെതിരെ കളിച്ച അതേ ഇലവനാവില്ല ഇന്ന് ഇറങ്ങുക എന്നുള്ളത് പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ സ്ഥിരീകരിച്ചിട്ടുണ്ട്. ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും പുതിയ താരങ്ങളായ റൂയിസ്,സോളർ എന്നിവർക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. പിഎസ്ജി പരിശീലകന്റെ വാക്കുകൾ ലെ എക്യുപെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Christophe Galtier ahead of PSG's return to Ligue 1 action against Brest:
— Get French Football News (@GFFN) September 9, 2022
"We need freshness. It won't be the same XI as against Juventus or the same one as in Haifa next Wednesday."https://t.co/VbW3sodl4u
” ഞങ്ങൾക്ക് ഫ്രഷ്നസാണ് ആവശ്യമുള്ളത്. എന്റെ പക്കൽ ക്വാളിറ്റിയുള്ള ഒരു സ്‌ക്വാഡുണ്ട്. മാത്രമല്ല സോളർ,റൂയിസ് പോലെയുള്ള താരങ്ങൾക്ക് എക്സ്പീരിയൻസിന്റെ അഭാവമുണ്ട്.കാരണം അവർ ടീമിനൊപ്പം വളരെ വൈകിയാണ് ചേർന്നിട്ടുള്ളത്. കഴിഞ്ഞ യുവന്റസിനെതിരെയുള്ള മത്സരത്തിലെ അതേ ഇലവനയായിരിക്കില്ല ഈ മത്സരത്തിൽ ഞങ്ങൾ ഇറക്കുക. പിന്നീട് ചാമ്പ്യൻസ് ലീഗിൽ ഹൈഫക്കെതിരെയുള്ള മത്സരത്തിലും അങ്ങനെയായിരിക്കില്ല.ഞങ്ങൾ ടീമിനെ റൊട്ടേറ്റ് ചെയ്യേണ്ടതുണ്ട്.ഫിസിക്കൽ കണ്ടീഷനുകൾ മാനേജ് ചെയ്യേണ്ടതുണ്ട്. മാത്രമല്ല എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി ലീഗ് വണ്ണിൽ കളിച്ച മത്സരത്തിൽ നാന്റസിനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ആ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇടം നേടാൻ നെയ്മർക്ക് കഴിഞ്ഞിരുന്നില്ല. ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ നെയ്മർ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.