മെസ്സിയുടെ ആ പ്രത്യേകത ഹാലണ്ടിനുമുണ്ട് : വിശദീകരിച്ച് പെപ് ഗ്വാർഡിയോള!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ആ രണ്ടു ഗോളുകളും നേടിയത് സൂപ്പർ താരം ഹാലണ്ടായിരുന്നു. എന്നാൽ താരത്തെ പിന്നീട് പിൻവലിക്കുകയായിരുന്നു. ഹാട്രിക് നേടാൻ കഴിയാത്തതിലുള്ള അരിശം ഹാലണ്ട് മത്സരശേഷം പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇതേക്കുറിച്ച് സിറ്റിയുടെ പരിശീലകനായ പെപ്പിനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ താരത്തിന്റെ കൂടുതൽ ഗോളുകൾ നേടാനുള്ള ആറ്റിറ്റ്യൂഡ് തനിക്ക് ഇഷ്ടമായി എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിക്കും ഈ പ്രത്യേകത ഉണ്ടായിരുന്നതായി പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
💬 Guardiola compare la faim de buts d'Haaland à celle de Messi : "J’aime ça. J’ai été chanceux comme entraîneur d’avoir eu Messi. S’il met deux buts, il en veut trois. S’il en met trois, il en veut quatre… Les grands buteurs ne sont jamais satisfaits."https://t.co/jXOpjxP6p3
— RMC Sport (@RMCsport) August 8, 2022
” ഹാലണ്ട് കൂടുതൽ ഗോളുകൾ നേടാൻ ആഗ്രഹിച്ചത് നല്ല കാര്യം തന്നെയാണ്. എനിക്ക് അത് ഇഷ്ടപ്പെട്ടു. മെസ്സിയെ പരിശീലിപ്പിക്കാൻ ഭാഗ്യം ലഭിച്ച പരിശീലകനാണ് ഞാൻ. മെസ്സി രണ്ട് ഗോളുകൾ നേടി കഴിഞ്ഞാൽ പിന്നീട് ഹാട്രിക് പൂർത്തിയാക്കാൻ ആഗ്രഹിക്കുമായിരുന്നു. 3 ഗോളുകൾ നേടിക്കഴിഞ്ഞാൽ നാലാമത്തേതും നേടാൻ അദ്ദേഹം ആഗ്രഹിക്കും.ടോപ്പ് ഗോൾസ്കോറർമാർ ഒരിക്കലും തങ്ങൾ നേടിയ ഗോളുകളിൽ സംതൃപ്തരാവുകയില്ല. അവർ എപ്പോഴും കൂടുതൽ ഗോളുകൾക്ക് വേണ്ടി വിശക്കുന്നവരാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.