കോപ അമേരിക്ക കിരീടം മെസ്സിക്ക് മോചനം നൽകി : വാൾഡാനോ!

ഈ വരുന്ന വേൾഡ് കപ്പിനെ വലിയ പ്രതീക്ഷകളോടു കൂടിയാണ് അർജന്റീനയുടെ ആരാധകരും ഇതിഹാസങ്ങളുമൊക്കെ നോക്കി കാണുന്നത്. മികച്ച പ്രകടനം പുറത്തെടുക്കുന്ന അർജന്റീനക്ക് വേൾഡ് കപ്പിലും അത് തുടരാൻ കഴിയുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സിക്ക് ഈ വരുന്ന വേൾഡ് കപ്പിൽ വലിയ പങ്കുവഹിക്കാനുണ്ട്.

ഏതായാലും ലയണൽ മെസ്സിയെ വാനോളം പ്രശംസിച്ചുകൊണ്ട് അർജന്റൈൻ ഇതിഹാസമായ ജോർഹെ വാൾഡാനോ രംഗത്ത് വന്നിട്ടുണ്ട്.കളിക്കാനും അറിയപ്പെടാനും വേണ്ടി ജനിച്ച താരമാണ് മെസ്സി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ TYC റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എല്ലാ ജീനിയസുകളെയും പോലെ അറിയപ്പെടാൻ വേണ്ടിയാണ് ലയണൽ മെസ്സി ജനിച്ചിട്ടുള്ളത്. അദ്ദേഹത്തെ എവിടെ നിയോഗിച്ചാലും അവിടുത്തെ കാര്യങ്ങൾ അദ്ദേഹം ഭംഗിയാക്കി തരും. കളിക്കാൻ വേണ്ടിയാണ് മെസ്സി ജനനം കൊണ്ടിട്ടുള്ളത്.അർജന്റീനക്ക് സംഭവിച്ചിട്ടുള്ള ഏറ്റവും മികച്ച കാര്യം എന്തെന്നാൽ, ലോകത്തിലെ ഏറ്റവും മികച്ച താരം അർജന്റീനയുടെ ടീമിലുണ്ട് എന്നുള്ളതാണ് ” ഇതാണ് മെസ്സിയെ കുറിച്ച് വാൾഡാനോ പറഞ്ഞിട്ടുള്ളത്.

അതേസമയം അർജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടത്തെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതായത് കോപ്പ അമേരിക്ക കിരീടം ലയണൽ മെസ്സിയെ എല്ലാവിധ സമ്മർദ്ദങ്ങളിൽ നിന്നും മോചിപ്പിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കോപ്പ അമേരിക്ക കിരീടം ശരിക്കും ലയണൽ മെസ്സിയെ മോചിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ആ കിരീടം നേടിയതിനു ശേഷമുള്ള ഓരോ പ്രവർത്തിയും ലയണൽ മെസ്സി വളരെയധികം ഹാപ്പിയാണ് എന്നുള്ളത് തെളിയിക്കുന്നതായിരുന്നു.അർജന്റീനയുടെ ദേശീയ ടീമിനൊപ്പം സമ്മർദ്ദ ഘട്ടങ്ങളെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നില്ല എന്നുള്ള വിമർശനങ്ങൾ ഒരുപാടുണ്ടായിരുന്നു. പക്ഷേ കോപ്പ അമേരിക്ക കിരീടം നേടിയതോടെ അതിൽ നിന്നും മെസ്സിയും അർജന്റീനയുടെ ദേശീയ ടീമും മോചിതരായി ” ഇതാണ് വാൾഡാനോ പറഞ്ഞിട്ടുള്ളത്.

ഏതായാലും വരുന്ന വേൾഡ് കപ്പ് ഒരുപക്ഷേ ലയണൽ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പാവാനുള്ള സാധ്യതകൾ ഏറെയാണ്. താരത്തിന് കിരീടം നേടിക്കൊണ്ട് പടിയിറങ്ങാനാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *