വീണ്ടും പൊളിച്ചടുക്കി നെയ്മറും മെസ്സിയും,ചാമ്പ്യൻസ് ട്രോഫി ചൂടി PSG!
ട്രോഫി ഡെസ് ചാമ്പ്യൻസിൽ നടന്ന കലാശപോരാട്ടത്തിൽ പിഎസ്ജിക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പിഎസ്ജി നാന്റെസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിലെന്നപോലെ സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും ലയണൽ മെസ്സിയും മിന്നുന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. നെയ്മർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി ഒരു ഗോൾ സ്വന്തമാക്കി. ശേഷിച്ച ഗോൾ മറ്റൊരു സൂപ്പർതാരമായ സെർജിയോ റാമോസായിരുന്നു നേടിയിരുന്നത്.ഇതോടെ ഗാൾട്ടിയർക്ക് കീഴിലുള്ള ആദ്യ കിരീടം നേടാൻ പിഎസ്ജിക്ക് സാധിക്കുകയും ചെയ്തു.
LIONEL MESSI WHAT A GOAL pic.twitter.com/S53iAzYDtw
— TM (@TotalLeoMessi) July 31, 2022
ലയണൽ മെസ്സി,നെയ്മർ ജൂനിയർ,സറാബിയ എന്നിവരായിരുന്നു പിഎസ്ജിയുടെ മുന്നേറ്റ നിരയിൽ അണിനിരന്നത്.22-ആം മിനുറ്റിൽ മെസ്സിയാണ് പിഎസ്ജിയുടെ അക്കൗണ്ട് തുറന്നത്. മനോഹരമായ മുന്നേറ്റത്തിനൊടുവിൽ ഗോൾ കീപ്പറേയും മറികടന്നു കൊണ്ടാണ് മെസ്സി ഗോൾ നേടിയത്. പിന്നീട് ആദ്യപകുതിയുടെ അധിക സമയത്താണ് നെയ്മറുടെ ഗോൾ പിറന്നത്. മനോഹരമായ ഫ്രീകിക്കിലൂടെ താരം വലചലിപ്പിക്കുകയായിരുന്നു.
Sensational free kick goal from Neymar 😮💨pic.twitter.com/BjNA3b457v
— Owuraku Ampofo (@_owurakuampofo) July 31, 2022
പിന്നീട് 57-ആം മിനുട്ടിൽ റാമോസ് ഗോൾ നേടി. ഒരു ബാക് ഹീലറിലൂടെയാണ് താരം ഗോൾ നേടിയത്.82-ആം മിനുട്ടിൽ നെയ്മർ പിഎസ്ജിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.തങ്ങൾക്ക് ലഭിച്ച പെനാൽറ്റി നെയ്മർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Neymar takes penalties as if there isn’t even a goalkeeper in net 😭 pic.twitter.com/bmjzzYdssV
— ⋆𝗡𝗲𝘆𝗺𝗼𝗹𝗲𝗾𝘂𝗲 🇧🇷 (@Neymoleque) July 31, 2022
ഇതോടെ ഈ സീസണിലെ ആദ്യ കിരീടം പിഎസ്ജി സ്വന്തമാക്കി.ഇനി ലീഗ് വണ്ണിൽ ക്ലർമോന്റ് ഫൂട്ടിനെതിരെയാണ് പിഎസ്ജി അടുത്ത മത്സരം കളിക്കണം.
Ramos scores a back heel goal, PSG will cook this season. 🔥 pic.twitter.com/xbyWv2qEaB
— Yanks (@Yanks_Uchiha) July 31, 2022