റൊണാൾഡോയും മെസ്സിയും ഒരുമിക്കുമോ? പിഎസ്ജി നീക്കങ്ങൾ തുടങ്ങിയതായി വാർത്ത!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോഴും ഫുട്ബോൾ ലോകത്ത് സജീവമായി നിലകൊള്ളുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള താൽപര്യം താരം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.എന്നാൽ യുണൈറ്റഡിന് താരത്തെ കൈവിടാൻ താല്പര്യമൊന്നുമില്ല.
ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ശ്രമങ്ങൾ നടത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ ജേണലിസ്റ്റായ പെഡ്രോ അൽമെയ്ഡയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
💣 ¿Veremos juntos a Messi y Cristiano Ronaldo? https://t.co/oapXNAO0t8
— Mundo Deportivo (@mundodeportivo) July 9, 2022
അതായത് പിഎസ്ജിയുടെ പുതിയ സ്പോർട്ടിങ് ഡയറക്ടറായ ലൂയിസ് കാമ്പോസ് റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെന്റസുമായി ബന്ധപ്പെട്ടു എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.റൊണാൾഡോയുടെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചാണ് പിഎസ്ജി അന്വേഷിച്ചിരിക്കുന്നത്. അതേസമയം മെന്റസിന് കീഴിലുള്ള മറ്റു താരങ്ങളെ കുറിച്ചാണോ സംസാരിച്ചത് എന്നുള്ളത് വ്യക്തമല്ല.
നിലവിൽ മുന്നേറ്റ നിരയിൽ ഒരുപിടി സൂപ്പർ താരങ്ങളെ ഇപ്പോൾ തന്നെ പിഎസ്ജിക്ക് ലഭ്യമാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പെ എന്നിവർ പിഎസ്ജിയുടെ മുന്നേറ്റ നിര താരങ്ങളാണ്. അതേസമയം ക്രിസ്റ്റ്യാനോ പിഎസ്ജിയിലേക്ക് എത്താൻ ഒരു സാധ്യതയുമില്ല എന്നുള്ളത് ഇറ്റാലിയൻ ജേണലിസ്റ്റായ ഡി മാർസിയോ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഈ റൂമർ പുറത്ത് വന്നതോടെ മെസ്സിയെ റൊണാൾഡോയും ചരിത്രത്തിലാദ്യമായി കൊണ്ട് ഒരുമിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.