മെസ്സിക്കും മറഡോണക്കുമൊപ്പം കളിച്ചു,മെസ്സി ചെയ്തത് ആർക്കും ചെയ്യാൻ കഴിയില്ല : റിക്വൽമി!

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്.അന്നേ ദിവസം ജന്മദിനം ആഘോഷിച്ച മറ്റൊരു അർജന്റൈൻ ഇതിഹാസം കൂടിയുണ്ട്.യുവാൻ റോമൻ റിക്വൽമിയും ഇന്നലെയായിരുന്നു തന്റെ ജന്മദിനം ആഘോഷിച്ചിരുന്നത്.

ഏതായാലും ഇതുമായി ബന്ധപ്പെട്ട് കൊണ്ട് പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സിന് റിക്വൽമി ഒരു അഭിമുഖം നൽകിയിരുന്നു.ഈയൊരു അഭിമുഖത്തിൽ മെസ്സിയെ കുറിച്ച് നിരവധി കാര്യങ്ങൾ റിക്വൽമി സംസാരിച്ചിരുന്നു. മെസ്സിക്കും മറഡോണക്കുമൊപ്പം കളിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചുവെന്നും മെസ്സി ചെയ്ത കാര്യങ്ങൾ അസാധ്യമായ കാര്യങ്ങളാണ് എന്നുമാണ് റിക്വൽമി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ മെസ്സിയെ വിളിച്ച് അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു.മെസ്സിക്കൊപ്പം കളിക്കുന്നത് ഗംഭീരമായ അനുഭവമാണ്.ഞാനൊരു ഭാഗ്യം ചെയ്ത് ഫുട്ബോൾ താരമാണ്. എന്തെന്നാൽ എനിക്ക് മെസ്സിക്കും മറഡോണക്കുമൊപ്പം കളിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഞങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് മെസ്സിയും മറഡോണയും. അവർക്കൊപ്പം കളിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരുന്നു.ഒളിമ്പിക്സിൽ മെസ്സിക്കൊപ്പം എനിക്ക് കളിക്കാൻ സാധിച്ചു.ഞങ്ങൾക്ക് പരസ്പരം വേഗത്തിൽ മനസ്സിലാക്കാൻ സാധിച്ചിരുന്നു. തുടക്കത്തിൽ അദ്ദേഹത്തെ കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. വളരെയധികം വേഗതയോടെ പന്ത് നഷ്ടപ്പെടാതെ കുതിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. പിന്നീട് കാലത്തിനൊപ്പം മാറിക്കൊണ്ട് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറി.മെസ്സി ചെയ്ത കാര്യങ്ങളെല്ലാം അസാധ്യമായ കാര്യങ്ങളാണ് ” ഇതാണ് റിക്വൽമി പറഞ്ഞത്.

27 മത്സരങ്ങളാണ് മെസ്സിയും റിക്വൽമിയും ഒരുമിച്ച് കളിച്ചിട്ടുള്ളത്.ഈ മത്സരങ്ങളിൽ നിന്നായി റിക്വൽമി 4 അസിസ്റ്റുകൾ മെസ്സിക്ക് നൽകിയപ്പോൾ 3 അസിസ്റ്റുകൾ മെസ്സി തിരികെ റിക്വൽമിക്ക് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *