ആദ്യ ആറ് സ്ഥാനങ്ങളിൽ ഉള്ളവർക്ക് വിജയിക്കാൻ സാധിച്ചില്ല,യൂറോപ്പിന് നാണക്കേട്!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ഹങ്കറിയാണ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്. 60 വർഷത്തിനു ശേഷം ഇതാദ്യമായാണ് ഹങ്കറി ഇംഗ്ലണ്ടിന് മേൽ വിജയം നേടുന്നത്.

മാത്രമല്ല മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ഇറ്റലിയും ജർമ്മനിയും സമനിലയിൽ പിരിഞ്ഞിരുന്നു. ഓരോ ഗോൾ വീതമാണ് ഇരു ടീമുകളും നേടിയത്.പെല്ലഗൃനി ഇറ്റലിക്ക് ലീഡ് നേടി കൊടുത്തപ്പോൾ കിമ്മിച്ചാണ് ജർമ്മനിയുടെ സമനില ഗോൾ നേടിയത്.

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ ഫിഫ റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന ആദ്യത്തെ 6 യൂറോപ്യൻ ടീമുകൾക്കും യുവേഫ നേഷൻസ് ലീഗിലെ ആദ്യ മത്സരം വിജയിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ്.ബെൽജിയം,ഫ്രാൻസ്,ഇംഗ്ലണ്ട്,ഇറ്റലി,സ്പെയിൻ,പോർച്ചുഗൽ എന്നിവരാണ് ഈ ആറ് ടീമുകൾ.

ബെൽജിയം നെതർലാന്റ്സിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. ഫ്രാൻസ് ഡെൻമാർക്കിനോട് പരാജയപ്പെട്ടപ്പോൾ പോർച്ചുഗല്ലും സ്പെയിനും സമനിലയിൽ പിരിയുകയായിരുന്നു.

ഏതായാലും ഈ വമ്പൻ ടീമുകൾക്ക് വിജയിക്കാൻ കഴിയാതെ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമാണ്. പ്രത്യേകിച്ച് സൂപ്പർതാരം കിലിയൻ എംബപ്പേയുടെ പ്രസ്താവനയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് പലരും ഇതിനെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *