മെസ്സി കളിക്കുമോ? എസ്റ്റോണിയക്കെതിരെ നിരവധി മാറ്റങ്ങൾ വരുത്താൻ സ്‌കലോണി!

ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയുടെ അടുത്ത എതിരാളികൾ യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയാണ്. നാളെയാണ് ഈയൊരു സൗഹൃദമത്സരം അരങ്ങേറുക. നാളെ രാത്രി ഇന്ത്യൻ സമയം 11:30-ന് പാംലോണയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഇറ്റലിയെ തകർത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലായിരിക്കും അർജന്റീന ഇറങ്ങുക.

എന്നാൽ ഈ മത്സരത്തിനുള്ള ടീമിൽ നിരവധി മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ സ്‌കലോണിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു ഭൂരിഭാഗം പേരും പുറത്തിരുന്നേക്കും. ബാക്കിയുള്ള താരങ്ങൾക്ക് അവസരങ്ങൾ നൽകാനാണ് സ്‌കലോണി ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.

എന്നാൽ സൂപ്പർ താരം ലയണൽ മെസ്സിയെ സ്‌കലോണി കളിപ്പിച്ചേക്കും. താരത്തെ പുറത്തിരുത്താൻ സ്‌കലോണി ഉദ്ദേശിക്കുന്നില്ല. അതേസമയം മാർക്കോസ് സെൻസി ഈ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി അരങ്ങേറാൻ സാധ്യതയുണ്ട്.

കഴിഞ്ഞ മത്സരത്തിൽ കളിച്ച എമി മാർട്ടിനസ്, ടാഗ്ലിയാഫിക്കോ,ഓട്ടമെന്റി,റൊമേറോ,മൊളീന,ലോ സെൽസോ,ഗിഡോ റോഡ്രിഗസ്,ഡി പോൾ,ഡി മരിയ,ലൗറ്ററോ എന്നിവർ പുറത്തിരുന്നേക്കും. മറിച്ച് സ്‌കലോണി ഉദ്ദേശിക്കുന്ന ആദ്യ ഇലവൻ TYC സ്പോർട്സ് പുറത്ത് വിട്ടിരിക്കുന്നത് ഇങ്ങനെയാണ്.

ഏതായാലും ഈ യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായിരിക്കും അടുത്ത മത്സരത്തിൽ ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *