ബാലൺ ഡി’ഓർ അർഹിക്കുന്നത് ബെൻസിമ തന്നെ: വിശദീകരിച്ച് ബാഴ്സ സൂപ്പർ താരം!
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ ഇപ്പോൾ പുറത്തെടുക്കുന്നത്.റയലിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലാലിഗ കിരീടം നേടി കൊടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് ബെൻസിമ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്കാരം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതും ബെൻസിമക്ക് തന്നെയാണ്.
ഏതായാലും എഫ് സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവെസും ഇക്കാര്യത്തിൽ ബെൻസിമയെയാണ് ഉയർത്തി കാണിക്കുന്നത്. അതായത് ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം അർഹിക്കുന്നത് ബെൻസിമയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ഡാനി ആൽവസിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇപ്രകാരമാണ്.
— Murshid Ramankulam (@Mohamme71783726) May 8, 2022
” തീർച്ചയായും ബെൻസിമക്ക് ഇത്തവണത്തെ ബാലൺ ഡി’ ഓർ പുരസ്കാരം നേടാനുള്ള എല്ലാ അവസരങ്ങളുമുണ്ട്. അദ്ദേഹം ഇതുവരെ ചെയ്ത കാര്യങ്ങൾ തന്നെയാണ് അതിന് കാരണം. പക്ഷേ ചാമ്പ്യൻസ് ലീഗ് അതിൽ ഒരുപാട് സ്വാധീനം ചെലുത്താൻ പോകുന്നുണ്ട്. ചാംപ്യൻസ് ലീഗ് കിരീടം അദ്ദേഹം നേടുകയാണെങ്കിൽ അദ്ദേഹം തന്നെയായിരിക്കും ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥി. കൂടാതെ മാഞ്ചസ്റ്റർ സിറ്റിയിലും ലിവർപൂളിലും അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തുന്ന താരങ്ങളുണ്ട്.പക്ഷെ ബെൻസിമ അതിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ്. കളിയുടെ കാര്യത്തിലാണെങ്കിലും മറ്റുള്ള കാര്യങ്ങളിലാണെങ്കിലും റയലിനെ ഈ നിലയിൽ എത്തിച്ചത് അദ്ദേഹമാണ്. ഒരു ടീമിനെയാണ് അദ്ദേഹം ഒന്നടങ്കം ചുമലിലേറ്റിയത്. അതുകൊണ്ടുതന്നെ ബെൻസിമയാണ് ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം അർഹിക്കുന്നത് ” ഇതാണ് ഡാനി ആൽവെസ് പറഞ്ഞിട്ടുള്ളത്.
26 ഗോളുകളും 11അസിസ്റ്റുകളുമാണ് ഈ ലാലിഗയിൽ താരം കരസ്ഥമാക്കിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളും ബെൻസിമ നേടിയിട്ടുണ്ട്.