എന്ത്കൊണ്ട് പിഎസ്ജി വിട്ടു? കാരണം വെളിപ്പെടുത്തി ആഞ്ചലോട്ടി!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി ചുമതലയേറ്റത് 2011-ലായിരുന്നു എന്നാൽ 2013-ൽ ഇദ്ദേഹം അപ്രതീക്ഷിതമായി കൊണ്ട് പിഎസ്ജിയുടെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു. പിന്നീട് റയലിന്റെ പരിശീലകനായ ഇദ്ദേഹം റയലിന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തു. നിലവിൽ റയൽ മാഡ്രിഡിനെ തന്നെയാണ് കാർലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്നത്.
ഏതായാലും എന്തുകൊണ്ടാണ് അന്ന് പിഎസ്ജി വിട്ടത് എന്നുള്ളതിന്റെ കാരണം ആഞ്ചലോട്ടി ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.അതായത് അന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി പോർട്ടോയെ തോൽപ്പിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് ക്ലബ്ബ് ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് രാജിവെച്ചത് എന്നുമാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.ഈയിടെ യൂണിവേഴ്‌സോ വാൾഡാനോ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Carlo Ancelotti on the reasons for his departure from PSG:
— Get French Football News (@GFFN) April 26, 2022
"They told me that if I didn’t beat Porto, they would sack me. I told them, how can you say that to me, it breaks our trust."https://t.co/QT2NqZtlHS
“സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയോടുള്ള നന്ദി എന്ന രൂപേണയാണ് ഞാൻ പിഎസ്ജിയിലേക്ക് പോയത്.അദ്ദേഹം എന്റെ കീഴിൽ കളിച്ചിരുന്നു.ഖത്തർ ഉടമകൾ ക്ലബ്ബിനെ വാങ്ങിയ സമയമായിരുന്നു അത്. എനിക്ക് ശരിക്കും അവരുടെ പ്രോജക്ട് ഇഷ്ടമായിരുന്നു. പരിശീലന സെഷനുകളുടെ ഘടന ഞങ്ങൾ മാറ്റിയിരുന്നു. എല്ലാം നല്ല രൂപത്തിലായിരുന്നു മുന്നോട്ട് പോയിരുന്നത്.എന്നാൽ രണ്ടാമത്തെ വർഷം അങ്ങനെയായിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾ നോക്കോട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. അതിനിടെ ഒരു ലീഗ് മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ടു.അതിന് ശേഷം മറ്റൊരു ലീഗ് മത്സരത്തിൽ നാല് ഗോളുകളുടെ വിജയം ഞങ്ങൾ നേടി. എന്നാൽ ചാമ്പ്യൻസ് ലീഗിൽ പോർട്ടോയെ പരാജയപ്പെടുത്തിയില്ലെങ്കിൽ എന്നെ പുറത്താക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി.എന്നോട് എങ്ങനെ ഇത് പറയാൻ തോന്നി എന്നാണ് ഞാൻ അവരോട് ചോദിച്ചത്. കാരണം അത് ഞങ്ങൾ തമ്മിലുള്ള വിശ്വാസത്തെ തകർക്കുകയായിരുന്നു. അതുകൊണ്ടാണ് ഫെബ്രുവരിയിൽ തന്നെ ക്ലബ്ബ് വിടാൻ ഞാൻ തീരുമാനിച്ചത്.അവർക്ക് എന്റെ കരാർ പുതുക്കാൻ പോലും താൽപര്യമുണ്ടായിരുന്ന സമയമായിരുന്നു അത് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞത്.
നിലവിൽ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ മത്സരങ്ങൾ കളിക്കുകയാണ് ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ്. പ്രീക്വാർട്ടറിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ ആഞ്ചലോട്ടിക്ക് സാധിച്ചിരുന്നു.