യുണൈറ്റഡ് സ്ക്വാഡിനെ മാനേജ് ചെയ്യൽ എളുപ്പമല്ല : തുറന്ന് സമ്മതിച്ച് റാഗ്നിക്ക്!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായ റാൾഫ് റാഗ്നിക്കിനും യുണൈറ്റഡിന്റെ മോശം അവസ്ഥക്ക് പരിഹാരം കണ്ടെത്താനായിരുന്നില്ല.കഴിഞ്ഞ എവെർട്ടണെതിരെയുള്ള മത്സരത്തിൽ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു.റാൾഫിന് കീഴിൽ കളിച്ച 22 മത്സരങ്ങളിൽ കേവലം 9 വിജയങ്ങൾ മാത്രമാണ് യുണൈറ്റഡിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.കിരീടങ്ങളും ലഭിച്ചിട്ടില്ല.
ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ക്വാഡിനെ മാനേജ് ചെയ്യൽ എളുപ്പമുള്ള കാര്യമല്ല എന്നുള്ളത് റാൾഫ് റാഗ്നിക്ക് ഇപ്പോൾ തുറന്നു സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റാൾഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ralf Rangnick admits Manchester United squad is 'not easy' to manage | @samuelluckhurst #mufc https://t.co/FkU8yEaBWO
— Man United News (@ManUtdMEN) April 15, 2022
” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിൽ എനിക്ക് യാതൊരു വിധ ഖേദവുമില്ല.ഞാൻ ഇനിയും അത് തന്നെയായിരിക്കും ചെയ്യുക. നിങ്ങൾ ഒരു പരിശീലകനാണെങ്കിൽ എപ്പോഴും സ്വയം ചോദിച്ചു കൊണ്ടേയിരിക്കും,ടീമിനെ നല്ല രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ എന്താണ് ആവശ്യമെന്നുള്ളത്? ഇത് മാനേജ് ചെയ്യാൻ എളുപ്പമുള്ള ഒരു സ്ക്വാഡല്ല എന്നുള്ളത് ഞങ്ങൾക്കറിയാം. അങ്ങനെയായിരുന്നുവെങ്കിൽ സോൾഷെയർ ഇപ്പോഴും ഇവിടെ ഉണ്ടായേനെ. ഞാൻ ഉദ്ദേശിച്ച രൂപത്തിൽ ഇതുവരെ കാര്യങ്ങൾ നടന്നിട്ടില്ല. അതുകൊണ്ടാണ് ഞാൻ ക്ലബ്ബിൽ ഇപ്പോൾ ഹാപ്പിയല്ലാത്തത് ” ഇതാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.
പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നോർവിച്ചാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.