മെസ്സിയെ മറികടന്ന് ഒന്നാമനായി,റെക്കോർഡിട്ട് സുവാരസ്!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഉറുഗ്വ ചിലിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസ്,വാൽവെർദെ എന്നിവരായിരുന്നു ഉറുഗ്വക്ക് വേണ്ടി ഗോളുകൾ നേടിയത്.മത്സരത്തിന്റെ 75-ആം മിനുട്ടിൽ അരൗഹോയുടെ അസിസ്റ്റിൽ നിന്നാണ് സുവാരസ് ഗോൾ നേടിയത്.
ഈ ഗോളോട് കൂടി സുവാരസ് ഒരു റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.അതായത് ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് കാരം സ്വന്തമാക്കിയിട്ടുള്ളത്.62 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളാണ് സുവാരസ് നേടിയിട്ടുള്ളത്.അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസ്സിയെ ഇതുവഴി മറികടക്കാനും സുവാരസിന് സാധിച്ചിരുന്നു.60 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.
⚽️#Suárez superó a #Messi y es el goleador histórico de las Eliminatorias
— TyC Sports (@TyCSports) March 30, 2022
El Pistolero llegó a 29 tantos, uno menos que el crack de la #SelecciónArgentina en lo que podrían haber sido sus últimos partidos en los clasificatorios.https://t.co/aGwcKlkVnL
2022 വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ എട്ട് ഗോളുകളാണ് സുവാരസിന്റെ സമ്പാദ്യം. ഇതിൽ അഞ്ചും പെനാൽറ്റി ഗോളുകളാണ്.അതേസമയം ഏഴ് ഗോളുകളാണ് മെസ്സി ഇത്തവണ നേടിയിട്ടുള്ളത്.രണ്ട് പെനാൽറ്റി ഗോളുകളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. പക്ഷെ മെസ്സിയെ സംബന്ധിച്ചെടുത്തോളം ഒരു മത്സരം അവശേഷിക്കുന്നുണ്ട്.സസ്പെന്റ് ചെയ്യപ്പെട്ട ബ്രസീലിനെതിരെയുള്ള മത്സരമാണ് ഇനി നടക്കാനുള്ളത്.അതേസമയം സുവാരസിന്റെ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിച്ചിട്ടുണ്ട്.
അതേസമയം ഇനി രണ്ട് താരങ്ങളും വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുമോ എന്നുള്ള കാര്യത്തിൽ പലരും സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഈ വർഷത്തെ വേൾഡ് കപ്പിന് ശേഷം ഇരുവരും ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.