മെസ്സിക്കൊപ്പം ജൂലിയൻ ആൽവരസ് ഇറങ്ങുമോ? അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ വെനീസ്വേലയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്. ശനിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് അർജന്റീനയുടെ സ്വന്തം മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള കഴിഞ്ഞ ദിവസത്തെ പരിശീലനം അർജന്റൈൻ ടീം പൂർത്തിയാക്കിയിരുന്നു.നിരവധി താരങ്ങൾ ഇല്ലാത്തതിനാൽ 5 യുവതാരങ്ങളെ സ്കലോണി പരിശീലനത്തിൽ പങ്കെടുപ്പിച്ചിരുന്നു.ഏതായാലും അർജന്റീനയുടെ ഏറ്റവും പുതിയ സാധ്യത ഇലവൻ ഇപ്പോൾ മുണ്ടോ ആൽബിസെലസ്റ്റ പുറത്ത് വിട്ടിട്ടുണ്ട്.
ഇത് പ്രകാരം ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവും.അദ്ദേഹത്തോടൊപ്പം മുന്നേറ്റനിരയിൽ നിക്കോളാസ് ഗോൺസാലസും ഇടം നേടും.ഇരുവർക്കുമൊപ്പം ആര് സ്റ്റാർട്ട് ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.സൂപ്പർ സ്ട്രൈക്കർ ജൂലിയൻ ആൽവരസ്,വോക്കിൻ കൊറേയ എന്നിവരിൽ ഒരാളായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.കൂടാതെ അലെജാൻഡ്രെ ഗരാഞ്ചോ,നിക്കോളാസ് പാസ്,ലൂക്ക റൊമേറോ എന്നീ യുവതാരങ്ങൾ സൈഡ് ബെഞ്ചിൽ ഉണ്ടാവുമെന്നും അഭ്യൂഹങ്ങളുണ്ട്.
Lionel Messi to start for Argentina, rumored eleven from training, youth train with team. https://t.co/f0WA9CYAGz
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 23, 2022
ഏതായാലും അർജന്റീനയുടെ സാധ്യത ഇലവൻ നമുക്കൊന്നു പരിശോധിക്കാം.
Franco Armani; Nahuel Molina, Germán Pezzella, Nicolás Otamendi, Nicolás Tagliafico; Rodrigo De Paul, Leandro Paredes, Alexis Mac Allister or Exequiel Palacios; Lionel Messi, Joaquín Correa or Julián Álvarez and Nicolás González.
ഇതാണ് അർജന്റീനയുടെ സാധ്യത ഇലവൻ.നിലവിൽ ഒരു വലിയ അപരാജിത കുതിപ്പാണ് അർജന്റീന നടത്തുന്നത്. അത് തുടരാനാകുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് ലയണൽ മെസ്സിയും സംഘവും വെനിസ്വേലക്കെതിരെ കളത്തിലിറങ്ങുക.