സൂപ്പർ താരങ്ങളില്ല,അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ വെനിസ്വേലയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്.വരുന്ന ശനിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ഈയൊരു മത്സരം അരങ്ങേറുക. അർജന്റീനയുടെ മൈതാനമായ ലാ ബോംബോനേരയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
നിരവധി സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് അർജന്റീന ഈ മത്സരത്തിന് ഒരുങ്ങുന്നത്. സസ്പെൻഷൻ മൂലം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യൻ റൊമേറോ,എമിലിയാനോ മാർട്ടിനെസ്,എമിലിയാനോ ബൂണ്ടിയ,ജിയോവാനി ലോ സെൽസോ എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ സ്കലോണിക്ക് സാധിച്ചിട്ടില്ല. കൂടാതെ പരിക്കും കോവിഡുമായി മറ്റു ചില താരങ്ങളെയും അർജന്റീനക്ക് നഷ്ടമായിട്ടുണ്ട്.മാർക്കോസ് അക്യുഞ്ഞ,പപ്പു ഗോമസ്,ലിസാൻഡ്രോ മാർട്ടിനസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരെയും അർജന്റീനക്ക് ലഭ്യമല്ല.
Se perfila el once: las dudas de Scaloni de cara a Venezuela 🤔🇦🇷
— TyC Sports (@TyCSports) March 23, 2022
Con la delantera y un puesto en el medio en duda, la formación albiceleste para el anteúltimo partido de Eliminatorias va tomando forma en la pizarra del entrenador.https://t.co/fnJtOWXbBH
ഏതായാലും അർജന്റീനയുടെ സാധ്യത ഇലവൻ പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.ചില സംശയങ്ങൾ ഇപ്പോഴും ഇലവനിൽ നിലനിൽക്കുന്നുണ്ട് എന്നുള്ളതാണ്.പരിക്കുള്ള ഡി മരിയ കളിക്കാൻ സാധ്യതയില്ല.അതേസമയം മധ്യനിരയിൽ എക്സിക്കിയേൽ പലാസിയോസ്,അലൈക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവരിൽ ആര് ഇറങ്ങുമെന്നുള്ളത് തീരുമാനിക്കപ്പെട്ടിട്ടില്ല.മുന്നേറ്റനിരയിൽ വോക്കിൻ കൊറേയ,എയ്ഞ്ചൽ കൊറേയ,നിക്കോളാസ് ഗോൺസാലസ് എന്നിവരിൽ രണ്ടു പേർക്കു മാത്രമേ ആദ്യ ഇലവനിൽ ഇടം ലഭിക്കുകയുള്ളൂ.അത് ആരൊക്കെയാണ് എന്നുള്ളതും സ്കലോണി തീരുമാനിച്ചിട്ടില്ല. ഏതായാലും അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Franco Armani; Nahuel Molina, Germán Pezzella, Nicolás Otamendi, NicolásTagliafico; Rodrigo De Paul, Leandro Paredes, Alexis Mac Allister or Exequiel Palacios; Lionel Messi, Joaquín or Ángel Correa and Nicolás González or Ángel Correa.
ഇതാണ് സാധ്യത ഇലവൻ.ഈ മത്സരത്തിന് ശേഷം അർജന്റീന ഇക്വഡോറിനെയാണ് നേരിടുക.നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാമതുള്ള അർജന്റീന നേരത്തെ തന്നെ ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുണ്ട്.