എംബപ്പേ പിഎസ്ജി വിടും : ഉറപ്പിച്ച് പറഞ്ഞ് ലാലിഗ പ്രസിഡന്റ്!
സൂപ്പർ താരം കിലിയൻ എംബപ്പേ ഇതുവരെ എന്റെ ഭാവിയെ കുറിച്ചുള്ള യാതൊരുവിധ തീരുമാനങ്ങളും കൈക്കൊണ്ടിട്ടില്ല.ഈ സീസണോട് കൂടിയാണ് എംബപ്പേ ഫ്രീ ഏജന്റാവുക. താരം ക്ലബ്ബിൽ തന്നെ തുടരുമോ അതല്ലെങ്കിൽ ക്ലബ്ബ് വിട്ടുകൊണ്ട് റയലിലേക്ക് ചേക്കേറുമോ എന്നുള്ളത് ഇപ്പോഴും അവ്യക്തമാണ്.താരത്തിന്റെ തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുക്ലബ്ബുകളും നിലവിലുള്ളത്.
എന്നാൽ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസിന് ഇക്കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.കിലിയൻ എംബപ്പേ അടുത്ത സീസണിൽ പിഎസ്ജിയിൽ തുടരില്ല എന്ന് തന്നെയാണ് ഇദ്ദേഹം ഉറപ്പിച്ചു പറയുന്നത്. കഴിഞ്ഞദിവസം മാഡ്രിഡിൽ വച്ച് നടന്ന ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ടെബാസ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘It Will Not Be PSG’ – Javier Tebas Comments on the Future of Kylian Mbappé https://t.co/OeUVqKXSWw
— PSG Talk (@PSGTalk) March 18, 2022
” പിഎസ്ജിയിൽ എംബപ്പേ തുടരില്ല എന്നുള്ള കാര്യം ഉറപ്പായതാണ്. അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കരാർ ഇതുവരെ അവസാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ എവിടെ കളിക്കുമെന്നുള്ളത് അദ്ദേഹം വെളിപ്പെടുത്താത്തത് സാധാരണമായ ഒരു കാര്യമാണ്. എന്തൊക്കെയായാലും അദ്ദേഹം അടുത്ത സീസണിൽ പിഎസ്ജിയിൽ കളിക്കില്ല എന്നുള്ള കാര്യം എനിക്കുറപ്പാണ് ” ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ എംബപ്പേ റയൽ മാഡ്രിഡിലേക്ക് ഫ്രീ ഏജന്റായി കൊണ്ട് എത്താനുള്ള സാധ്യതകളേറെയാണ്. അങ്ങനെ എത്തുകയാണെങ്കിൽ അതിന്റെ ഗുണം ലാലിഗക്ക് കൂടിയാണ്. ക്രിസ്റ്റ്യാനോയും മെസ്സിയും പോയതോട് കൂടി ഇടിവ് സംഭവിച്ച ജനപ്രീതി തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ലാലിഗയുള്ളത്.