മെസ്സിയെയും നെയ്മറെയും കൂവിയതിൽ എംബപ്പെ അസംതൃപ്തൻ,അഭിനന്ദങ്ങളിൽ വീഴാൻ താരം വിഡ്ഢിയല്ല : റിപ്പോർട്ട്‌!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും റയലിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്തായതോടെ കൂടി വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് പിഎസ്ജി താരങ്ങൾക്ക് ഏൽക്കേണ്ടി വരുന്നത്.കഴിഞ്ഞ ബോർഡെക് സിനെതിരെയുള്ള മത്സരത്തിൽ പിഎസ്ജി ആരാധകർ തന്നെ ലയണൽ മെസ്സിയെയും നെയ്മർ ജൂനിയറേയും കൂവി വിളിച്ചിരുന്നു. ആരാധകരുടെ ഈയൊരു പ്രവർത്തി ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ചചെയ്യപ്പെടുകയും ചെയ്തു.

ഏതായാലും പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് പുറത്തേക്ക് വിട്ടിട്ടുണ്ട്.അതായത് സൂപ്പർ താരം കിലിയൻ എംബപ്പെ ക്ലബ്‌ വിടണോ ക്ലബ്ബിൽ തുടരണോ എന്നുള്ള കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ആരാധകർ എംബപ്പെയെ അഭിനന്ദിച്ചുകൊണ്ട് തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു.എംബപ്പെ പിഎസ്ജിയിൽ തുടരാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ആരാധകർ നടത്തുന്നത് എന്നുള്ളത് വ്യക്തമാണ്.എന്നാൽ ആരാധകരുടെ ഇപ്പോഴത്തെ ഈ പിന്തുണ എംബപ്പെയുടെ തീരുമാനത്തെ സ്വാധീനിക്കില്ല എന്ന് തന്നെയാണ് ഇവർ പറഞ്ഞു വെക്കുന്നത്.

അതായത് തന്റെ സഹതാരങ്ങളായ മെസ്സിക്കും നെയ്മർക്കും കൂവൽ ഏൽക്കേണ്ടിവന്നത് എംബപ്പേയെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഭാവിയിൽ ഈ ആരാധകർ തനിക്കെതിരെയും തിരിയാൻ സാധ്യതയുണ്ട് എന്നുള്ള കാര്യത്തിൽ എംബപ്പേക്ക് കൃത്യമായ ബോധ്യമുണ്ട്.അത്കൊണ്ട് തന്നെ ആരാധകർക്ക് വേണ്ടി തീരുമാനം മാറ്റാൻ എംബപ്പേ തയ്യാറല്ല. ആരാധകരുടെ അഭിനന്ദനങ്ങളിൽ വീഴാൻ എംബപ്പേ വിഡ്ഢിയല്ല എന്നാണ് ലെ എക്യുപെ റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത്.

എംബപ്പേ ഇതുവരെ തന്റെ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ഉടൻതന്നെ എംബപ്പേയുടെ തീരുമാനം ഉണ്ടാവും. താരം റയലിലേക്ക് വരുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ വിശ്വസിക്കുന്നതെങ്കിൽ എംബപ്പേ പിഎസ്ജിയിൽ തുടരുമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ വിശ്വസിക്കുന്നു.എന്നാൽ ആരാധകർക്ക് ഇതിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ല എന്നുള്ളത് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *