മാന്ത്രികത തീർത്ത് ഡയസും ലൂണയും,ചെന്നൈയിനെ തകർത്ത് തരിപ്പണമാക്കി ബ്ലാസ്റ്റേഴ്സ്!
ഐഎസ്എല്ലിൽ ഇന്ന് നടന്ന പതിനെട്ടാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് തകർത്തു വിട്ടത്.ഇരട്ടഗോളുകൾ നേടിയ ജോർഹെ പെരീര ഡയസും ഒരു ഗോൾ നേടിയ അഡ്രിയാൻ ലൂണയുമാണ് ബ്ലാസ്റ്റേഴ്സിന് വമ്പൻ വിജയം സമ്മാനിച്ചത്. ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ ബ്ലാസ്റ്റേഴ്സ് നിലനിർത്തി.18 മത്സരങ്ങളിൽനിന്ന് 30 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ നാലാം സ്ഥാനത്താണ്.
Second halves don't come much better than that 😌
— K e r a l a B l a s t e r s F C (@KeralaBlasters) February 26, 2022
WE MOVE! ✊🏼🟡#KBFCCFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/e9erR5ln6n
മത്സരത്തിലെ ആദ്യ പകുതിയിൽ തന്നെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. എന്നാൽ ആദ്യപകുതിയിൽ ലഭിച്ച രണ്ട് സുവർണാവസരങ്ങൾ ഡയസ് പാഴാക്കുകയായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ ഡയസ് ഇതിന് പ്രായശ്ചിത്തം ചെയ്തു.
52-ആം മിനുട്ടിൽ ലൂണയുടെ അസിസ്റ്റിൽ നിന്നാണ് ഡയസ് ആദ്യ ഗോൾ കരസ്ഥമാക്കിയത്.വൈകാതെ രണ്ടാം ഗോളും പിറന്നു.സഞ്ജീവ് സ്റ്റാലിന്റെ മുന്നേറ്റത്തിൽ നിന്നും ഡയസ് വലകുലുക്കിയത് 55- ആം മിനുട്ടിലാണ്.90-ആം മിനുട്ടിലാണ് ലൂണയുടെ മാന്ത്രിക ഗോൾ പിറക്കുന്നത്. ബോക്സിന് വെളിയിൽ നിന്നും ലഭിച്ച ഫ്രീകിക്ക് ഒരു കിടിലൻ ഷോട്ടിലൂടെ ലൂണ ഗോളാക്കി മാറ്റുകയായിരുന്നു. താരത്തിന്റെ വളഞ്ഞു പുളഞ്ഞ ഫ്രീകിക്കിന് മുന്നിൽ എതിർ ഗോൾകീപ്പർക്ക് മറുപടി ഇല്ലാതെ പോവുകയായിരുന്നു. ഇനി മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.