കോപ്പ ഇറ്റാലിയ: സമനില നേടിയിട്ടും ഇന്റർ പുറത്ത്, ഫൈനലിൽ യുവന്റസിന് നാപോളി
കോപ്പ ഇറ്റാലിയ സെമി ഫൈനലിന്റെ രണ്ടാം പാദമത്സരത്തിൽ സമനില വഴങ്ങി ഇന്റർമിലാൻ. ഇന്നലെ നടന്ന മത്സരത്തിൽ നാപോളിയാണ് ഇന്ററിനെ സമനിലയിൽ പിടിച്ചുകെട്ടിയത്. നാപോളിയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരം 1-1 സമനിലയിൽ കലാശിക്കുകയായിരുന്നു. ഇതോടെ ഫൈനലിലേക്ക് മുന്നേറാമെന്ന ഇന്ററിന്റെ സ്വപ്നം വീണുടഞ്ഞു. ഇന്ററിന്റെ മൈതാനത്ത് വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ തോൽവി വഴങ്ങിയിരുന്നു. ഇതാണ് ഇന്ററിന് വിനയായത്. ഫൈനലിലേക്ക് ടിക്കെറ്റെടുത്ത നാപോളി യുവന്റസിനെയാണ് നേരിടുക. ഇന്നലെ നടന്ന മത്സരത്തിൽ ലീഡ് നേടിയത് ഇന്റർ തന്നെയായിരുന്നു. ക്രിസ്ത്യൻ എറിക്സൺ ഡയറക്ട് കോർണർ കിക്കിലൂടെ ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെയായിരുന്നു ഇത്. എന്നാൽ നാല്പത്തിയൊന്നാം മിനുട്ടിൽ മെർട്ടെൻസ് സമനില ഗോൾ നേടി. ഇൻസീനി വെച്ച് നീട്ടിയ പന്ത് ഒരു പിഴവും കൂടാതെ മെർട്ടെൻസ് ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീടും ഗോൾ നേടാൻ ഇന്റർ ശ്രമിച്ചെങ്കിലും നേടാനാവാതെ വന്നതോടെ പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു. ജൂൺ പതിനേഴിനാണ് ഫൈനൽ നടക്കുക.
Ericsson with sweet goal from the corner 🎯 🔥 #CoppaItalia #Napoli #InterMilan pic.twitter.com/fyNZ2YlP3A
— ⚽️ SIMPLY FOOTBALL ⚽️ (@simplyfutbal9) June 13, 2020
അതേ സമയം ബുണ്ടസ്ലീഗയിൽ ഇന്നലെ നടന്ന മുപ്പത്തിയൊന്നാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ മോൺചെൻഗ്ലാഡ്ബാചിനെ തകർത്തു വിട്ടത്. പതിനാറാം മിനുട്ടിൽ ഗ്ലാഡ്ബാച്ച് ലീഡ് നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. 26-ആം മിനുട്ടിൽ ജോഷുവ സിർക്സീയാണ് ബയേണിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ മുപ്പത്തിയേഴാം മിനുട്ടിൽ പവാർഡ് നേടിയ സെൽഫ് ഗോൾ ഗ്ലാഡ്ബാച്ചിനെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ പവാർഡ് തന്നെ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. താരത്തിന്റെ അസിസ്റ്റിൽ നിന്നും ഗോറെട്സ്ക ഗോൾ നേടി ബയേണിനെ വിജയതീരമണിയിക്കുകയായിരുന്നു. ജയത്തോടെ ഒന്നാം സ്ഥാനം ബയേൺ ഭദ്രമാക്കി. 31 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണ് ബയേണിന്റെ പക്കലുള്ളത്.
🇮🇹⚽️ #CoppaItalia Dries Mertens slots home his 122nd Napoli goal to become the club's all-time top goalscorer. 😬🔥 #NothingButFootball #DiskiFans pic.twitter.com/VKxsoolx3w
— EDS ⚽️📚😷 (@Eds_Khumalo) June 13, 2020