ഔബയെ ഇങ്ങനെ ലഭിച്ചത് ഒരു ഗിഫ്റ്റ് : ബുസ്ക്കെറ്റ്സ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്ക് വലൻസിയയെയായിരുന്നു ബാഴ്സ പരാജയപ്പെടുത്തിയത്.മത്സരത്തിൽ സൂപ്പർ താരം ഔബമയാങ് ഹാട്രിക് നേടിയിരുന്നു.
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ആഴ്സണലിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ടായിരുന്നു ഔബമയാങ് എഫ്സി ബാഴ്സലോണയിൽ എത്തിയത്.ഇപ്പോഴിതാ താരത്തിന്റെ വരവിനെ സഹതാരമായ ബുസ്ക്കെറ്റ്സ് പ്രശംസിച്ചിട്ടുണ്ട്.അതായത് ഔബമയാങ്ങിനെ ഫ്രീ ഏജന്റായി ലഭിച്ചത് ഒരു ഗിഫ്റ്റാണ് എന്നാണ് ബുസ്ക്കെറ്റ്സ് പറഞ്ഞത്. ഇന്നലത്തെ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബുസ്ക്കെറ്റ്സിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 𝙏𝙃𝙄𝙎 𝙅𝙐𝙎𝙏 𝙄𝙉 !!! The referee of today's #ValenciaBarça has given @Pedri's goal to @Auba!
— FC Barcelona (@FCBarcelona) February 20, 2022
… 𝘼 𝙃𝘼𝙏 𝙏𝙍𝙄𝘾𝙆 𝙁𝙊𝙍 𝙏𝙃𝙀 𝙉𝙀𝙒𝘾𝙊𝙈𝙀𝙍 !!! 🙌 pic.twitter.com/hYVdY8X2S4
” അദ്ദേഹം നല്ല രൂപത്തിൽ വർക്ക് ചെയ്യുന്നുണ്ട്.കളിക്കാൻ സമയം ആവശ്യം ഉള്ളതുകൊണ്ടാണ് അദ്ദേഹം ഇവിടെ എത്തിച്ചേർന്നത്. ഇപ്പോൾ അദ്ദേഹത്തിന് അത് ലഭിച്ചു കൊണ്ടിരിക്കുന്നു.അദ്ദേഹം ഞങ്ങളെ ഇതുപോലെ ഇനിയും സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കാരണം ഔബമയാങ് ഒരു മികച്ച താരമാണ്.ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹത്തെ ലഭിച്ചത് ഒരു ഗിഫ്റ്റാണ് ” ഇതാണ് ബുസ്ക്കെറ്റ്സ് മൂവി സ്റ്റാറിനോട് പറഞ്ഞത്.
മുമ്പ് ഗണ്ണേഴ്സിന് വേണ്ടി വലൻസിയക്കെതിരെ മെസ്റ്റല്ലയിൽ ഔബമയാങ് ഹാട്രിക് നേടിയിരുന്നു. വലൻസിയയുടെ മൈതാനം തനിക്കിപ്പോൾ വീട് പോലെ അനുഭവപ്പെടുന്നു എന്നാണ് തമാശരൂപേണ ഇതേക്കുറിച്ച് താരം പറഞ്ഞത്.