ഞാൻ ക്ലോപിനെ വിശ്വസിക്കുന്നില്ല : പെപ് ഗ്വാർഡിയോള
നിലവിൽ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയാണ്.24 മൽസരങ്ങളിൽ നിന്ന് 60 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം.അതേസമയം ഒരു മത്സരം കുറച്ചു കളിച്ച ലിവർപൂൾ 51 പോയിന്റുമായി രണ്ടാമതാണ്.
അതേസമയം ഈയിടെ ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് ഒരു പ്രസ്താവന നടത്തിയിരുന്നു.അതായത് മാഞ്ചസ്റ്റർ സിറ്റിയെ എത്തിപ്പിടിക്കാൻ തങ്ങൾക്ക് യാതൊരു അവസരവുമില്ല എന്നായിരുന്നു ക്ലോപ് പറഞ്ഞിരുന്നത്.അവർക്ക് വെല്ലുവിളി ഉയർത്താൻ തങ്ങൾക്ക് കഴിയില്ല എന്നായിരുന്നു ക്ലോപ് തുറന്നു സമ്മതിച്ചത്.
— Murshid Ramankulam (@Mohamme71783726) February 12, 2022
എന്നാൽ ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്.കിരീടപ്പോരാട്ടത്തിൽ നിന്നും പിൻവാങ്ങി എന്ന് പറഞ്ഞ ക്ലോപിനെ താൻ വിശ്വസിക്കുന്നില്ല എന്നാണ് പെപ് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” ഞാൻ ക്ലോപിനെ വിശ്വസിക്കുന്നില്ല.തീർച്ചയായും അവർക്ക് കിരീടസാധ്യതയുണ്ട്.അദ്ദേഹവും അങ്ങനെ തന്നെയാവും ചിന്തിക്കുക.അല്ലാത്ത പക്ഷം അദ്ദേഹമൊരു മത്സരാർത്ഥി ആവുന്നില്ല. തീർച്ചയായും കിരീട സാധ്യതയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്.ഫുട്ബോളിൽ എല്ലാം സാധ്യമാണ്. ഒരുപാട് മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട് എന്നുള്ളത് അദ്ദേഹത്തിനറിയാം. ഞങ്ങൾക്ക് ഇനിയും ചാമ്പ്യന്മാർ ആവണമെന്നുണ്ടെങ്കിൽ ഞങ്ങളും ഒരുപാട് മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട് ” പെപ് പറഞ്ഞു.
പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സിറ്റി നോർവിച്ചിനെ നേരിടുന്നുണ്ട്.നാളെ ലിവർപൂൾ ബേൺലിയെയാണ് നേരിടുക.