ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങൾ ആരൊക്കെ? തുറന്ന് പറഞ്ഞ് ഹാലണ്ട്!
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനു സമ്മാനിക്കുന്ന ബാലൺ ഡി’ഓർ പുരസ്കാരം സ്വന്തമാക്കിയത് സൂപ്പർതാരമായ ലയണൽ മെസ്സി ആയിരുന്നു.ലെവന്റോസ്ക്കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ടായിരുന്നു മെസ്സി ബാലൺ ഡി’ഓർ കരസ്ഥമാക്കിയത്.അതേസമയം ഫിഫ ബെസ്റ്റ് പുരസ്ക്കാരം ലെവന്റോസ്ക്കിയായിരുന്നു സ്വന്തമാക്കിയത്.രണ്ടാം സ്ഥാനത്താണ് മെസ്സി ഫിനിഷ് ചെയ്തത്.
ഏതായാലും ഫുട്ബോൾ ലോകത്തെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ എർലിംഗ് ഹാലണ്ടിന് കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ ഒരു ചോദ്യം നേരിടേണ്ടി വന്നിരുന്നു.അതായത് ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച മൂന്നു താരങ്ങൾ ആരൊക്കെയാണ് എന്നായിരുന്നു ചോദ്യം.ലെവന്റോസ്ക്കിയെയാണ് ഹാലണ്ട് ഒന്നാമതായി തിരഞ്ഞെടുത്തത്. രണ്ടാമതായി ബെൻസിമയെയും മൂന്നാമതായി മെസ്സിയെയുമാണ് താരം പരാമർശിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 27, 2022
” ഇതൊരു നല്ല ചോദ്യമാണ്.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം റോബർട്ട് ലെവന്റോസ്ക്കിയാണ്.കൂടാതെ ബെൻസിമയും മെസ്സിയും അത്ഭുതപ്പെടുത്തുന്നവരാണ്.അത്കൊണ്ട് തന്നെ ബെൻസിമ രണ്ടാമതും മെസ്സി മൂന്നാമതുമാണ് വരുന്നത് ” ഇതാണ് ഹാലണ്ട് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞവർഷം 59 മത്സരങ്ങളിൽനിന്ന് 69 ഗോളുകൾ നേടിയ താരമാണ് ലെവന്റോസ്ക്കി.അതേസമയം ഹാലണ്ട് ബൊറൂസിയക്ക് വേണ്ടി ആകെ 79 ഗോളുകൾ നേടിയിട്ടുണ്ട്.