നെയ്മർ ബാഴ്സ വിട്ടത് മെസ്സിയുടെ നിഴലിൽ നിന്ന് രക്ഷപ്പെടാനോ? തുറന്ന് പറഞ്ഞ് താരത്തിന്റെ പിതാവ്!

2017-ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. ലോകറെക്കോർഡ് തുകയായിരുന്നു നെയ്മർക്ക് വേണ്ടി പിഎസ്ജി ചെലവഴിച്ചിരുന്നത്.നെയ്മറുടെ ക്ലബ് വിടൽ ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

ഏതായാലും അന്ന് നെയ്മർ ബാഴ്സ വിടാനുള്ള കാരണമിപ്പോൾ അദ്ദേഹത്തിന്റെ പിതാവ് തുറന്നുപറഞ്ഞിട്ടുണ്ട്.അതായത് മെസ്സിയുടെ നിഴലിൽ നിന്നും പുറത്ത് കടക്കാനല്ല നെയ്മർ ബാഴ്സ വിട്ടതെന്നും മറിച്ച് കംഫർട്ട് സോൺ വിട്ടു കൊണ്ട് ഒരു റിസ്ക് എടുക്കാൻ നെയ്മർക്ക് തോന്നിയത് കൊണ്ടാണ് എന്നാണ് നെയ്മറുടെ പിതാവ് പറഞ്ഞിട്ടുള്ളത്.നെയ്മർ,ദി പെർഫെക്റ്റ് കേയോസ് എന്ന ഡോക്യൂമെന്ററിയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുള്ളത്. നെയ്മറുടെ പിതാവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബാഴ്സയുടെ താല്പര്യം കൊണ്ടോ അല്ലെങ്കിൽ എന്റെ താല്പര്യം കൊണ്ടോ അല്ല നെയ്മർ ബാഴ്സ വിട്ടത്.മറിച്ച് ആ കംഫർട്ട് സോൺ വിട്ട് പുറത്തുകടക്കാൻ നെയ്മർ ആഗ്രഹിച്ചിരുന്നു.സ്വന്തമായി ഒരു ലക്ഷ്യം ഉണ്ടാക്കാനും റിസ്ക്ക് എടുക്കാനും അവൻ ആഗ്രഹിച്ചു.മെസ്സിയെക്കാൾ മികച്ചവനാകണമെന്ന് നെയ്മർ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.മെസ്സിയുടെ നിഴലിൽ നിന്ന് പുറത്തുകടക്കാനല്ല നെയ്മർ ബാഴ്സ വിട്ടത്.മറിച്ച് നെയ്മർ മെസ്സിയെ ആരാധിക്കുകയാണ് ചെയ്തത് ” ഇതാണ് നെയ്മറുടെ പിതാവ് പറഞ്ഞത്.

അതേസമയം മെസ്സിയും ഇതേ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.നെയ്മർ ബാഴ്സ വിട്ടതിന്റെ കാരണം അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നില്ല എന്നാണ് മെസ്സി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *