ബാഴ്സയുടെ നിർണായകതാരത്തെ റാഞ്ചാൻ ബയേൺ മ്യൂണിക്ക്!

പലപ്പോഴും ട്രാൻസ്ഫർ മാർക്കറ്റുകളിൽ ഏറ്റുമുട്ടിയിട്ടുള്ള വമ്പൻ ക്ലബുകളാണ് എഫ്സി ബാഴ്സലോണയും ബയേൺ മ്യൂണിക്കും.പെഡ്രി ബാഴ്സയുമായി കരാർ പുതുക്കുന്ന സമയത്ത് അതിൽ ഇടപെട്ടുകൊണ്ട് താരത്തെ സ്വന്തമാക്കാൻ ബയേൺ ശ്രമങ്ങൾ നടത്തിയിരുന്നു.മാത്രമല്ല സെർജിനോ ഡെസ്റ്റിനെ ബാഴ്സയിൽ നിന്നും കൊണ്ട് വരാൻ ബയേൺ ശ്രമിച്ചിരുന്നു.അതേസമയം ബയേണിന്റെ താരമായ നിക്ലാസ് ഷൂളെക്ക് വേണ്ടി ബാഴ്സയും ഇടപെടലുകൾ നടത്തിയിരുന്നു.

ഇപ്പോഴിതാ ഇവരുമായി ബന്ധപ്പെട്ട മറ്റൊരു ട്രാൻസ്ഫർ റൂമർ കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് എഫ്സി ബാഴ്സലോണയുടെ നിർണായക താരമായ ഫ്രങ്കി ഡി യോങ്ങിനെയാണ് ബയേണിന് വേണ്ടത്. ഈ ജനുവരി ട്രാൻസ്ഫർ ജാലകം അടക്കുന്നതിനു മുന്നേ തന്നെ സ്വന്തമാക്കാനാണ് ബയേൺ ആഗ്രഹിക്കുന്നത്.അത്കൊണ്ട് തന്നെ ബയേൺ അധികൃതർ ഡി യോങ്ങിന്റെ പ്രതിനിധികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.പക്ഷെ ഇതുവരെ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇനി ഈ ജനുവരിയിൽ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ബയേൺ താരത്തെ വിടില്ല.അടുത്ത സമ്മറിൽ ഡി യോങ്ങിന് വേണ്ടിയുള്ള ശ്രമങ്ങൾ ബയേൺ തുടരും.തങ്ങളുടെ ടീമിന് അനുയോജ്യമായ താരമാണ് ഡിയോങ് എന്നാണ് ബയേൺ വിശ്വസിക്കുന്നത്.മധ്യനിരയിലെ ലോങ്ങ് ടെം ഓപ്ഷൻ ആയിക്കൊണ്ടാണ് ഡി യോങ്ങിനെ ബയേൺ പരിഗണിക്കുന്നത്.

എന്നാൽ ബാഴ്സ താരത്തെ കൈവിടാനുള്ള സാധ്യത കുറവാണ്.സാവിയുടെ പ്ലാനിൽ ഡി യോങ്ങിന് വലിയ ഒരു റോൾ വഹിക്കാനുണ്ട്. അതുകൊണ്ടുതന്നെ താരത്തെ വിട്ടു നൽകുന്നതിൽ സാവിക്കും യോജിപ്പ് ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *