CR7-ന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത് അനാദരവ് : റിയോ ഫെർഡിനാന്റ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളിലൊരാളായ റിയോ ഫെർഡിനാന്റ് കഴിഞ്ഞ വർഷത്തെ തന്നെ ഏറ്റവും മികച്ച ടീമിനെ വെളിപ്പെടുത്തിയിരുന്നു. ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ബാലൺ ഡി’ഓർ ജേതാവായ ലയണൽ മെസ്സിക്ക് ഇടം നൽകിയില്ല എന്നുള്ളതാണ്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആ സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത്. മുഹമ്മദ് സലാ, റോബർട്ട്‌ ലെവന്റോസ്ക്കി എന്നിവരെയാണ് ക്രിസ്റ്റ്യാനോക്കൊപ്പം ഫെർഡി നാന്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് സ്ഥാനം വഹിക്കുന്നത്. എന്തെന്നാൽ അദ്ദേഹം സിരി എയിലെ ടോപ് ഗോൾസ്കോററാണ്.അതിന് ശേഷം ഇംഗ്ലണ്ടിലേക്ക് തിരികെ വന്നു.ക്രിസ്റ്റ്യാനോ ഇല്ലായിരുന്നുവെങ്കിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും യുണൈറ്റഡ് പുറത്തായേനെ. മാത്രമല്ല ഇതിനോടകം തന്നെ ഗോളിന്റെ കാര്യത്തിൽ ഈ സീസണിൽ രണ്ടക്കം അദ്ദേഹം പിന്നിട്ടുകഴിഞ്ഞു ” ഇതാണ് റിയോ അറിയിച്ചിട്ടുള്ളത്.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് മാറിയതിൽ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത് വെച്ച് കൊണ്ട് ക്രിസ്റ്റ്യാനോയുടെ കഴിവിനെ ചോദ്യം ചെയ്യുന്നത് തികച്ചും അനാദരാവാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. റിയോ പറയുന്നത് ഇങ്ങനെയാണ്.

” അദ്ദേത്തിന്റെ കൂടുമാറ്റം കാരണം ഒരാളുടെ കഴിവിനെ ചോദ്യം ചെയ്യുന്നത് തികച്ചും ബഹുമാനമില്ലാത്ത ഒരു കാര്യമാണ്
ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം മാത്രമാണ് അവർ കീറിമുറിച്ച് പരിശോധിക്കുന്നത്.മെസ്സി ഈ സീസണിൽ പിഎസ്ജിയിലേക്ക് എത്തിയിരുന്നു. അതെന്താ ആരും ചർച്ച ചെയ്യാത്തത്” ഇതാണ് ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ആകെ കളിച്ച 22 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ ഇനി അത്ലറ്റിക്കോയാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *