അഗ്വേറോയുടെ സ്ഥാനത്തേക്ക് ലാറ്റിനമേരിക്കൻ സൂപ്പർ താരത്തെ നോട്ടമിട്ട് ബാഴ്‌സ!

കഴിഞ്ഞ ദിവസമായിരുന്നു അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം ഫുട്ബോളിനോട് വിടപറഞ്ഞത്. എഫ്സി ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചായിരുന്നു വിരമിക്കൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

ഇതോടെ ബാഴ്‌സക്ക് ഒരു സ്ട്രൈക്കറെ കൂടി നഷ്ടമാവുകയായിരുന്നു. മറ്റു താരങ്ങളായ ഫാറ്റിയും ബ്രൈത്വെയിറ്റുമൊക്കെ പരിക്കിന്റെ പിടിയിലാണ്. ഏതായാലും അഗ്വേറോയോട് സ്ഥാനത്തേക്ക് നിലവിൽ ബാഴ്‌സ നോട്ടമിടുന്നത് ഇന്ററിന്റെ ചിലിയൻ സൂപ്പർ താരമായ അലക്സിസ് സാഞ്ചസിനെയാണ്. മുമ്പ് ബാഴ്‌സക്ക് വേണ്ടി കളിച്ചു പരിചയമുള്ള താരമാണ് സാഞ്ചസ്. ബാഴ്‌സ താരമായ ലൂക്ക് ഡി യോങ്ങിനെ ഉൾപ്പെടുത്തിയുള്ള ഒരു സ്വേപ് ഡീലിനായിരിക്കും ബാഴ്‌സ ശ്രമിക്കുക. ഡി യോങ് ഇപ്പോൾ ലോൺ അടിസ്ഥാനത്തിലാണ് കളിക്കുന്നതെങ്കിലും സെവിയ്യ ഇതിന് സമ്മതം മൂളുമെന്നാണ് ബാഴ്‌സ കരുതുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരം ഫെറാൻ ടോറസിന് തന്നെയാണ് ബാഴ്‌സ മുൻഗണന നൽകുക.സാവിക്ക് താല്പര്യമുള്ള താരമാണ് ടോറസ്. എന്നിരുന്നാലും ടോറസിന് പുറമേ കൂടുതൽ താരങ്ങളെ മുന്നേറ്റനിരയിലേക്ക് ബാഴ്‌സ എത്തിക്കാൻ ശ്രമിച്ചേക്കും.

2011 മുതൽ 2014 വരെ ബാഴ്‌സക്ക് വേണ്ടി കളിച്ച താരമാണ് സാഞ്ചസ്.ആകെ 141 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.46 ഗോളുകളും 27 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ ഒരുപിടി കിരീടങ്ങളും അദ്ദേഹം ബാഴ്സക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *