ഒരേയൊരു ഗോൾ മാത്രം,മോശം തുടക്കവുമായി ലയണൽ മെസ്സി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി മൊണാക്കോയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പിഎസ്ജിയുടെ രണ്ടു ഗോളുകളും നേടിയിരുന്നത് സൂപ്പർതാരം കിലിയൻ എംബപ്പേയായിരുന്നു.മത്സരത്തിൽ ലയണൽ മെസ്സി ഒരു അസിസ്റ്റ് സ്വന്തമാക്കി.
എന്നാൽ മെസ്സിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും തൃപ്തികരമല്ല. ഈ സീസണിൽ പിഎസ്ജിയിലെത്തിയ ലയണൽ മെസ്സി ലീഗ് വണ്ണിൽ 10 മത്സരങ്ങൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. എന്നാൽ ലീഗ് വണ്ണിൽ മികച്ച ഒരു തുടക്കം നേടാൻ മെസ്സിക്ക് സാധിച്ചില്ല എന്ന് മാത്രമല്ല, മെസ്സിയുടെ കരിയറിലെ ഏറ്റവും മോശം തുടക്കങ്ങളിൽ ഒന്നായി അത് മാറുകയും ചെയ്തു.
Golden numbers for the Ballon d'Or winner 🏆#ICICESTPARIS ❤💙 pic.twitter.com/6dncxSCTnx
— Paris Saint-Germain (@PSG_English) December 12, 2021
ലീഗ് വണ്ണിലെ ആദ്യ 10 മത്സരങ്ങളിൽ നിന്ന് കേവലം ഒരേയൊരു ഗോൾ മാത്രമാണ് മെസ്സിക്ക് നേടാൻ സാധിച്ചിട്ടുള്ളത്.2005/06 സീസണിൽ മെസ്സി 10 ലീഗ് മത്സരങ്ങളിൽ ഒരേയൊരു ഗോൾ മാത്രമായിരുന്നു നേടിയിരുന്നത്. അതിന് ശേഷം ഇതാദ്യമായാണ് മെസ്സിക്ക് ഇത്തരത്തിലുള്ള ഒരു മോശം തുടക്കം ലഭിക്കുന്നത്.
ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 775 മിനുട്ടാണ് മെസ്സി കളിച്ചത്.1 ഗോളും 4 അസിസ്റ്റുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.ഏതായാലും മെസ്സി ലീഗ് വണ്ണിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.