പിഎസ്ജിയിലെ ബെസ്റ്റ് പ്ലേ മേക്കർ മെസ്സി തന്നെ, കണക്കുകൾ ഇതാ!

പതിയെ പതിയെ ലയണൽ മെസ്സി ലീഗ് വണ്ണിൽ അഡാപ്റ്റാവുന്നതിന്റെ സൂചനകൾ ഈ കഴിഞ്ഞ മത്സരങ്ങളിൽ നിന്നും നമുക്ക് ലഭിച്ചിരുന്നു.പിഎസ്ജിയിലെ അവസാന മൂന്ന് ലീഗ് വൺ മത്സരങ്ങളിൽ നിന്ന് 4 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. മൂന്ന് അസിസ്റ്റുകളും ഒരു ഗോളുമായിരുന്നു.നാന്റെസിനെതിരെ ഗോൾ നേടിയ മെസ്സി സെന്റ് എറ്റിനിക്കെതിരെ മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ നീസിനെതിരെയും മെസ്സി മോശമല്ലാത്ത രൂപത്തിൽ കളിച്ചിരുന്നു. തന്റെ സഹതാരങ്ങൾക്ക് അഞ്ച് അവസരങ്ങളായിരുന്നു മെസ്സി ഒരുക്കി നൽകിയിരുന്നത്. എന്നാൽ അത് മുതലെടുക്കാൻ കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഏതായാലും ഈ സീസണിൽ പിഎസ്ജിയിലെ ഏറ്റവും മികച്ച പ്ലേ മേക്കർ, അത് മെസ്സിയാണ് എന്നുള്ളതിന്റെ കണക്കുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.ലീഗ് വണ്ണിലെ ഓരോ മത്സരത്തിലെയും ആവറേജ് കീ പാസുകളുടെ കണക്കുകളാണ് ഇപ്പോൾ ഹൂ സ്കോർഡ് ഡോട്ട് കോം പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം ഓരോ മത്സരത്തിലും മെസ്സി ശരാശരി 2.4 കീ പാസുകൾ നൽകാറുണ്ട്. പിഎസ്ജിയിലെ മറ്റേത് താരത്തെക്കാളും കൂടുതലാണിത്. 2.3 പാസുകൾ ഉള്ള നെയ്മറും 2.2 പാസുകൾ ഉള്ള എയ്ഞ്ചൽ ഡി മരിയയുമാണ് തൊട്ട് പിറകിലുള്ളത്.

ഏതായാലും മോശമല്ലാത്ത രൂപത്തിൽ തന്നെയാണ് മെസ്സി മുന്നോട്ട് പോവുന്നത് എന്നുള്ളതാണ് ഈ കണക്കുകൾ ചൂണ്ടി കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *