നായകനെ വേണം, റാമോസിന് വേണ്ടിയുള്ള ശ്രമങ്ങളാരംഭിച്ച് പിഎസ്ജി!

ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന സുപ്രധാനതാരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസ്. താരം ഇതുവരെ കരാർ പുതുക്കാത്തതും പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകളും റയൽ ആരാധകർക്കിടയിൽ ആശങ്കകൾ ഉയർത്തിയിരുന്നു. ആ ആശങ്കകളെ ശരിവെക്കുന്ന രൂപത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനൊ നിലവിൽ റാമോസിന്റെ അവസ്ഥകൾ വിശദീകരിച്ചു കൊണ്ട് റിപ്പോർട്ടുകൾ പുറത്ത് വിട്ടിട്ടുണ്ട്. നിലവിൽ റാമോസ് റയലിന്റെ ഓഫറിന് വേണ്ടി കാത്തിരിക്കുകയാണെന്നും എന്നാൽ പിഎസ്ജിയാവട്ടെ താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്നുമാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.

റയലിന്റെ ഓഫറിന് വേണ്ടിയും സിദാന്റെ ഭാവി പദ്ധതികൾ അറിയാൻ വേണ്ടിയുമാണ് നിലവിൽ റാമോസ് കാത്തിരിക്കുന്നത്. തനിക്ക് അനുകൂലമായ കരാർ വന്നാൽ റാമോസ് റയലിൽ തന്നെ തുടരും. അല്ലാത്ത പക്ഷം ക്ലബ് വിടാൻ അദ്ദേഹം തീരുമാനം കൈകൊണ്ടേക്കും. അതേസമയം റാമോസിന് വേണ്ടി നിലവിൽ രംഗത്തുള്ള ഒരേയൊരു ക്ലബ് പിഎസ്ജിയാണ്. ക്ലബ് വിട്ട സിൽവയുടെ വിടവ് നികത്തുക എന്നുള്ളതാണ് പിഎസ്ജിയുടെ ലക്ഷ്യം. റാമോസിനെ പോലെയുള്ള ഒരു നായകന്റെ സാന്നിധ്യം ടീമിന് ഗുണകരമാവുമെന്നാണ് പിഎസ്ജി വിശ്വസിക്കുന്നത്.ഏതായാലും റയൽ റാമോസിനെ അനുനയിപ്പിച്ച് നിർത്തിയില്ലെങ്കിൽ താരം പിഎസ്ജിയിൽ എത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!