മെസ്സിയിറങ്ങുമോ? അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഉറുഗ്വയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-ന് ഉറുഗ്വയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ഉറുഗ്വയെ സംബന്ധിച്ചിടത്തോളം അവർ മോശം ഫോമിലൂടെയാണ് ഇപ്പോൾ കടന്നു പോയികൊണ്ടിരിക്കുന്നത്.കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും നേടാൻ അവർക്ക് സാധിച്ചിട്ടില്ല. അതേസമയം അർജന്റീനയാവട്ടെ മികച്ച ഫോമിലുമാണ്.

ഏതായാലും ഈ മത്സരത്തിനുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇപ്പോൾ മുണ്ടോ ആൽബിസെലസ്റ്റ പുറത്ത് വിട്ടിട്ടുണ്ട്.സൂപ്പർ താരം ലയണൽ മെസ്സി ആദ്യഇലവനിൽ ഉണ്ടാവുമെന്നാണ് ഇവരുടെ കണ്ടെത്തൽ. മെസ്സി ടീമിനോടൊപ്പം നല്ല രൂപത്തിൽ പരിശീലനം നടത്തിയിരുന്നു.താരത്തെ ലഭ്യമാണ് എന്ന് തന്നെയാണ് സ്കലോണി അറിയിച്ചത്. പരേഡസിനെ മാത്രമാണ് ലഭ്യമല്ലാത്തതെന്നും സ്കലോണി അറിയിച്ചിട്ടുണ്ട്.

ഇത് പ്രകാരമുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്..

Emiliano Martinez; Molina, Romero, Otamendi, Acuña; De Paul, Guido, Lo Celso; Di Maria, Messi and Lautaro Martinez.

കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റം മാത്രമാണ് ഇതിലുള്ളത്. പരേഡസിന് പകരം ഗിഡോ ഇടം നേടിയേക്കും. ഏതായാലും ജയം മാത്രമായിരിക്കും അർജന്റീനയുടെ ലക്ഷ്യം. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള അർജന്റീന രണ്ടാമതാണ്.

Leave a Reply

Your email address will not be published. Required fields are marked *