ഇത് നാണക്കേട് : മെസ്സിയുടെ കാര്യത്തിൽ വിമർശനവുമായി ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്‌!

വരാനിരിക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്. സൂപ്പർ താരം ലയണൽ മെസ്സിയെ ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ അർജന്റീന ഉൾപ്പെടുത്തിയിരുന്നു.എന്നാൽ താരം പരിക്കിൽ നിന്നും മുക്തനായിട്ടില്ല. പിഎസ്ജിക്ക്‌ വേണ്ടി കഴിഞ്ഞ രണ്ട് മത്സരങ്ങളും മെസ്സി കളിച്ചിട്ടില്ല. അത്കൊണ്ട് തന്നെ മെസ്സിയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതിന് വ്യാപക വിമർശനങ്ങൾ അർജന്റീനക്കെതിരെ ഉയർന്നിരുന്നു.

ഇപ്പോഴിതാ ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റായ സ്റ്റീഫൻ ബിറ്റണും ഇതിനെതിരെ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. അർജന്റീന ചെയ്തത് ലജ്ജകരമായ പ്രവർത്തിയാണെന്നും ഒരിക്കൽ കൂടി താരങ്ങളുടെ കാര്യത്തിൽ റിസ്ക്ക്‌ എടുക്കുകയാണ് ചെയ്തത് എന്നുമാണ് ഇദ്ദേഹം ആരോപിച്ചത്. ഇദ്ദേഹത്തിന്റെ വാക്കുകൾ കനാൽ സപ്പോട്ടെഴ്സ് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇത് ലജ്ജാകരമായ കാര്യമാണ്.ഒരിക്കൽ കൂടി താരങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ റിസ്ക്ക് എടുക്കുകയാണ്.വർഷം മുഴുവനും പണം നൽകുന്ന ക്ലബ്ബിന്റെ താല്പര്യങ്ങൾക്ക്‌ വില നൽകുന്നില്ല.മെസ്സിയും പരേഡസും എന്ത് കൊണ്ടാണ് അർജന്റീനക്കൊപ്പം ചേർന്നത് എന്നുള്ളത് പല പിഎസ്ജി ആരാധകർക്കും പൂർണ്ണമായി മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.മെസ്സിക്കോ പരേഡസിനോ അത് തടയാൻ കഴിയില്ല. പക്ഷേ അർജന്റീനയും പിഎസ്ജിയുടെ മെഡിക്കൽ സ്റ്റാഫും നല്ലൊരു ബന്ധം വെച്ച് പുലർത്തണമായിരുന്നു. ലിയനാർഡോ ഇത് തടയാൻ ശ്രമിച്ചിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അത് സാധിച്ചില്ല ” ബിറ്റൺ പറഞ്ഞു.

മെസ്സിക്ക് നിലവിൽ ഹാംസ്ട്രിംഗ് ഇഞ്ചുറിയാണുള്ളത്. താരം കളിക്കുമോ എന്നുള്ള കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *