റയലിനെ രക്ഷിച്ച് വിനീഷ്യസ്-ബെൻസിമ സഖ്യം, അത്ലറ്റിക്കോയെ തകർത്തു വിട്ട് ലിവർപൂൾ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഷാക്തർ ഡോണസ്ക്കിനെ റയൽ കീഴടക്കിയത്. ഒരിക്കൽ കൂടി വിനീഷ്യസ്-ബെൻസിമ കൂട്ടുകെട്ട് റയലിന് തുണയാവുകയായിരുന്നു. റയലിന്റെ രണ്ടു ഗോളുകളും ബെൻസിമയാണ് നേടിയതെങ്കിൽ രണ്ടു അസിസ്റ്റുകളും നേടിയത് വിനീഷ്യസ് ജൂനിയറായിരുന്നു.14-ആം മിനുട്ടിലാണ് വിനീഷ്യസ് പിടിച്ചെടുത്ത പന്ത് ബെൻസിമ ഫിനിഷ് ചെയ്യുന്നത്. എന്നാൽ 39-ആം മിനുട്ടിൽ ഫെർണാണ്ടോ ഷാക്തറിന് സമനില നേടികൊടുക്കുകയായിരുന്നു. പക്ഷേ 61-ആം മിനുട്ടിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്നും വീണ്ടും ബെൻസിമ വല കുലുക്കിയതോടെ ജയം റയലിനൊപ്പമായി.നിലവിൽ 9 പോയിന്റുള്ള റയൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
Vinicius Jr & Karim Benzema for Real Madrid this season (#UCL & La Liga):
— Statman Dave (@StatmanDave) November 3, 2021
🇧🇷 Vinicius:
👕 15 appearances
⚽️ 9 goals
🅰️ 5 assists
🇫🇷 Benzema:
👕 14 appearances
⚽️ 13 goals
🅰️ 8 assists
Combining for both goals tonight. 🤝 pic.twitter.com/z8p72lzneN
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലിവർപൂൾ അത്ലറ്റിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു വിട്ടു.മത്സരത്തിന്റെ 13-ആം മിനുട്ടിൽ അർണോൾഡിന്റെ അസിസ്റ്റിൽ നിന്നും ജോട്ടയാണ് വല കുലുക്കിയത്.21-ആം മിനുട്ടിൽ അർണോൾഡിന്റെ അസിസ്റ്റിൽ നിന്നും മാനെ രണ്ടാം ഗോൾ നേടുകയായിരുന്നു.തൊട്ട് പിന്നാലെ ഫെലിപേ റെഡ് കാർഡ് കണ്ട് പുറത്ത് പോയത് അത്ലറ്റിക്കോക്ക് തിരിച്ചടിയായി.പിന്നീട് ജോട്ടയും സുവാരസുമൊക്കെ ഗോൾ കണ്ടെത്തിയെങ്കിലും അത് ഓഫ്സൈഡ് വിധിക്കുകയായിരുന്നു.ജയത്തോടെ നാലിൽ നാലും വിജയിച്ച ലിവർപൂൾ ഒന്നാമതാണ്.ഗ്രൂപ്പിൽ പോർട്ടോ രണ്ടാമതും അത്ലറ്റിക്കോ മൂന്നാമതും മിലാൻ നാലാമതുമാണ്.